General News

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം 90,000 ല്‍ നിന്നും രണ്ടര ലക്ഷമായി ഉയര്‍ത്തി

Sun, Apr 02, 2017

Arabianewspaper 294
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം 90,000 ല്‍ നിന്നും രണ്ടര ലക്ഷമായി ഉയര്‍ത്തി

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍്ജജിത് പട്ടേലിന്റെ പ്രതിമാസ ശമ്പളം 90,000 രൂപ രണ്ടര ലക്ഷമായി ഉയര്‍ത്തി. ആനുകൂല്യങ്ങളും മറ്റും ഇതു കൂടാതെ വേറെയുണ്ട്.


ഡെപ്യുട്ടി ഗവര്‍ണര്‍മാരുടെ ശമ്പളവും കുത്തനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 80,000 രൂപ വാങ്ങിയിരുന്ന നാലു ഡെപ്യുട്ടി ഗവര്‍ണര്‍മാര്‍ക്ക് രണ്ടേകാല്‍ ലക്ഷമാണ് ഇനി മുതല്‍ ശമ്പളം ലഭിക്കുക.


2016 ജനുവരി ഒന്നുമുതല്‍ മുന്‍ കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധന നടപ്പിലാക്കുക. അര്‍ബിഐയുടെ വെബ്‌സൈറ്റ് പ്രകാരം ഊര്‍ജിത് പട്ടേല്‍ 2016 നവംബറില്‍ അലവന്‍സ് ഉള്‍പ്പടെ വാങ്ങിയത് 1.09 ലക്ഷമാണ്..


2016 സെപ്തംബറിലാണ് ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റത്. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സ്ഥാനമൊഴിയുമ്പോള്‍ വാങ്ങിയ ശമ്പളം 1.87 ലക്ഷമാണ്. 2013 ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ 1.69 ലക്ഷമായിരുന്നു. ഡെപ്യുട്ടി ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിനെ ഗവര്‍ണാക്കി നരേന്ദ്ര മോഡി സര്‍ക്കാര്‍ നിയമിക്കുകയായിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ