India News

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം

Sun, Apr 02, 2017

Arabianewspaper 1252
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം

 ഇന്ത്യയിലെ ഏറ്റവും നീളം കുടിയ തുരങ്കം ജമ്മു കാഷ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ജമ്മു-ശ്രീനഗര്‍ ദേശീയ പാത 44 ലാണ് 10.9 കിലോമീറ്റര്‍ നീളം വരുന്ന തുരങ്കം തുറക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് പൊതുജനങ്ങള്‍്ക്കായി തുരങ്കം തുറന്നു കൊടുക്കുന്നത്.


സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തിലാണ് ഈ തുരങ്കം. രാജ്യാന്തര നിലവാരത്തിലുള്ള സംവിധാനങ്ങളോടെയാണ് ഇതിന്റെ നിര്‍മാണം. സമഗ്ര തുരങ്ക നിയന്ത്രണ സംവിധാനമാണ് ഇതിലുള്ളത്.


വായുസഞ്ചാരത്തിനുള്ള വെന്റിലേഷന്‍, തീപിടിച്ചാല്‍ അണയ്ക്കാനുള്ള സംവിധാനം. വാര്‍ത്താ വിനിമയ സജ്ജീകരണങ്ങള്‍, വൈദ്യുതി സംവിധാനം എന്നിവയെല്ലാം വിദൂുരത്തില്‍ ഇരുന്നു നിയന്ത്രിക്കാനും സിസിടിവി ക്യാമറ വഴി നിരീക്ഷിക്കാനും സംവിധാനമുണ്ട്.


തുരങ്ക നിര്‍മാണം സാദ്ധ്യമായതോടെ ജമ്മു വില്‍ നിന്നും ശ്രീനഗറിലേക്കുള്ള ദുരം രണ്ടര മണിക്കൂര്‍ കണ്ട് കുറയും, ചെനാനി-നസ്രി തുരങ്കമെന്നാണ് ഇതിന് പേര്.


41 കിലോമീറ്ററാണ് ചെനാനിയില്‍ നിന്നും സസ്രിയിലേക്കുള്ള ദുരം ഇത് തുരങ്കം വന്നതോടെ 10.9 കിലോ മീറ്ററായി കുറയും. മഞ്ഞു വീഴ്ച മൂലം ജമ്മു -ശ്രീനഗര്‍ പാത പലപ്പോഴും അടച്ചിടാറുണ്ട് തുരങ്കം തുറന്നതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും.


തുരങ്കത്തിലൂടെയുള്ള യാത്രയ്ക്ക് കാറിന് 5 രൂപയാണ് ടോള്‍ നിരക്ക്, രണ്ടു വശത്തേക്കുമുള്ള യാത്രയ്ക്ക് 85 ഉം. ഒരു മാസത്തേക്ക് 1870 രൂപ നല്‍കിയാല്‍ സീസണ്‍ നിരക്കും ലഭ്യമാകും. അതേ സമയം, മിനി ബസ്, ഇടത്തരം വാഹനങ്ങള്‍ക്ക് 90, 135 എന്നിങ്ങനേയും വലിയ ബസുകള്‍ക്ക് 190, 285 രൂപയും ഒരു വശത്തേക്കും മടക്കയാത്രയ്ക്കും യഥാക്രമം നല്‍കണം.


ഇരു ചക്ര വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും തുരങ്കത്തിലേക്ക് പ്രവേശനമില്ല. 2011 ല്‍ നിര്‍മാണം ആരംഭിച്ച ടണല്‍ അഞ്ചര വര്‍ഷമെടുത്താണ് പൂര്‍ത്തികരിച്ചത്. 3,720 കോടി ചെലവിട്ടാണ് ഇതിന്റെ നിര്‍മാണം ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ്,ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വ്വീസ് പൂര്‍ത്തീകരിച്ചത്.


വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് മാലിന്യമടങ്ങിയ വായു ശുദ്ധീകരിക്കാന്‍ വെന്റിലേഷന്‍ സംവിധാനമുണ്ട്. ഈ സംവിധാനമുള്ള ലോകത്തെ ആറാമത്തെ തുരങ്കമാണിത്. പ്രധാന പാതകള്‍ കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ പുറത്തു കടക്കാന്‍ രണ്ടു ട്യൂബ് പാതകള്‍ സമാന്തരമായി ഉണ്ട്യ പ്രധാന തുരങ്കപാതയ്ക്ക് 13 മീറ്റര്‍ വീതിയാണുള്ളതെങ്കില്‍ ആറു മീറ്റര്‍ പാതയില്‍ ഇരുവശങ്ങളിലും സുരക്ഷാ പാതകള്‍ വേറെയുമുണ്ട്. സാധാരണ തുരങ്കങ്ങളില്‍ വെച്ച് ടെലിഫോണ്‍ നെറ്റ് വര്‍ക്ക് നഷ്ടപ്പെടാറുണ്ടെങ്കിലും ഇവിടെ ഈ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ടെലികോം കമ്പനികളാണ് തുരങ്കത്തിനുള്ളില്‍ നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറത്തെ വലിയ പ്രകാശത്തില്‍ നിന്നും ടണലിലേക്ക് കയറുമ്പോള്‍ കാഴ്ച മങ്ങാതിരിക്കാന്‍ ലുമിനസ് സംവിധാനവും ഉണ്ട്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ