General News

സിആര്‍പിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: 400 പേര്‍ ആശുപത്രിയില്‍

Sun, Apr 02, 2017

Arabianewspaper 275
സിആര്‍പിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: 400 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം പള്ളിപ്പുറത്തെ സിആര്‍പിഎഎഫ് ക്യാമ്പില്‍ നിന്ന് ഭക്ഷണം കഴിച്ച ജവാന്‍മാരെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,. നാന്നൂറോളം ജവാന്‍മാരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച കഴിച്ച മീന്‍കറിയില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് ക്യാമ്പ് അധികൃതര്‍ അറിയിച്ചു. 200 ജവാന്‍മാരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു,.


സ്ഥല പരിമിതി മൂലം മറ്റുള്ളവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ച ഉടനെ പലര്‍ക്കും വയറു വേദനയും ഛര്‍ദ്ദിയും ആരംഭിക്കുകയായിരുന്നു. അപകടകരമായ അവസ്ഥയല്ലെന്നും ചിലരെ മണിക്കൂറുകള്‍ക്കകം വിട്ടയച്ചതായും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു,


ആരോഗ്യ മന്ത്രി കെ കെ ശൈലജ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. ആശുപത്രിയില്‍ കഴിയുന്ന ജവാന്‍മാര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പരിശീശലനത്തിനായി എത്തിയവരാണ്.

Tags : Food poison 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ