General News

സ്മൃതി ഇറാനിയെ പിന്തുടര്‍ന്നത് തമാശയ്‌ക്കെന്ന് വിദ്യാര്‍ത്ഥികള്‍

Sun, Apr 02, 2017

Arabianewspaper 286
സ്മൃതി ഇറാനിയെ പിന്തുടര്‍ന്നത് തമാശയ്‌ക്കെന്ന് വിദ്യാര്‍ത്ഥികള്‍

മന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന് ശല്യം ചെയ്ത ഡെല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ മന്ത്രിയെ കുറച്ചു നേരമായി പിന്തുടരുകയായിരുന്നു.


സ്ത്രീയുടെ അന്തസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് നാലു വിദ്യാര്‍ത്ഥികളെയും പോലീസ് പിടികൂടിയത്. ഇവര്‍ മദ്യപിച്ചിരുന്നതായും പോലീസ് മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ തെളിഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.


സ്മൃതി ഇറാനിയുടെ പരാതിയിലാണ് ഡെല്‍ഹി പോലീസ് കേസ് എടുത്തത്. മന്ത്രിയുടെ സ്റ്റാഫാണ് ഡെല്‍ഹി പിസിആറിലേക്ക് വിളിച്ചത്. മന്ത്രിയുടെ കാറിനെ നാലു പേര്‍ മറ്റൊരു കാറില്‍ കുറച്ചു നേരമായി പിന്തുടരുന്നു എന്നാണ് സന്ദേശം ലഭിച്ചത്. മൊട്ടി ബാഗ് ഫ്‌ളൈ ഓവര്‍ മുതലാണ് ഇവര്‍ കാറിനെ പിന്തുടര്‍ന്നതെന്ന് പോാലീസ് വിവരം ലഭിച്ചു,. തുടര്‍ന്ന് യുഎസ് എംബസി റോഡില്‍ വെച്ച് പോലീസ് കാര്‍ തടഞ്ഞു നിര്‍്ത്തി.


സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്നും തമാശയ്ക്കാണ് മന്ത്രിയുടെ കാറിനെ പിന്തുടര്‍ന്നതെന്നും ഇവര്‍ പറഞ്ഞു. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ