General News

പതിനഞ്ചു കൊല്ലമായി ഛത്തീസ്ഗഡില്‍ പശുവിനെ ആരും കൊന്നിട്ടില്ല, കൊന്നാല്‍ തുക്കിലേറ്റും -മുഖ്യമന്ത്രി

Sun, Apr 02, 2017

Arabianewspaper 185
പതിനഞ്ചു കൊല്ലമായി ഛത്തീസ്ഗഡില്‍ പശുവിനെ ആരും കൊന്നിട്ടില്ല, കൊന്നാല്‍ തുക്കിലേറ്റും -മുഖ്യമന്ത്രി

ഛത്തീസ്ഗഡില്‍ പശുക്കളെ കൊല്ലുന്ന പതിവില്ലെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ്. പശുവിനെ കൊല്ലുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗുജറാത്തില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് നിയമ നിര്‍മാണം നടത്തിയല്ലോ എന്നും ഛത്തീസ് ഗഡില്‍ ഇത്തരം നിയമം വരുമോ എന്നും ചോദിച്ചപ്പോഴാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഛത്തീസ് ഗഡില്‍ പശുവിനെ കൊന്നതായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചത്.


കൊന്നാല്‍ ശിക്ഷ ഉണ്ടാകുേെമാ എന്ന ചോദ്യത്തിന് കൊന്നാല്‍ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.. യുപിയില്‍ അനധികൃത അറവു ശാലകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയും ഗുജറാത്തില്‍ പശു വിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തവും പശുക്കടത്ത് നടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും ശിക്ഷ നല്‍കാനാണ് നിയമ നിര്‍മാണം നടത്തിയത്.


Tags : Raman Singh 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ