General News
ദുബായ് മാളിനു സമീപം തീപിടിത്തം
Sun, Apr 02, 2017


ഡൗണ്ടൗണ് ദുബായിലെ ബുര്‍ജ് ഖലിഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30 ഓടെയാണ് തീപടര്‍ന്നത്. അഡ്രസ് റസിഡന്‍സ് കോംപ്ലക്സിലെ നിര്‍മാണത്തിലിരിക്കുന്ന ഫൗണ്ടന് വ്യൂസ് എന്ന കെട്ടിടത്തിനാണ് തീപടര്‍ന്നത്. ആര്‍ക്കും ആളപായമില്ല.
60 നില കെട്ടിടത്തിന്റെ നിര്‍മാണം 25 ശതമാനമാണ് പൂര്‍ത്തിയായിരിക്കുന്നത്. 2018 ഏപ്രിലോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിംഗ് നിലകളിലാണ് തീകണ്ടത്.
തീപടര്‍ന്ന ഉടനെ ഫയര്‍ യൂണിറ്റുകള്‍ രംഗത്തെത്തി. രാവിലെ 8.30 ഓടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. സമീപമുള്ള കെട്ടിടങ്ങളിലേക്ക് തീപടര്‍ന്നു പിടിക്കാതിരിക്കാന്‍ ശ്രമം നടത്തിയിരുന്നു.
ദുബായി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മെറി ഉള്‍പ്പടെയുള്ള പ്രമുഖര്‍ സ്ഥലത്ത് എത്തിയിരുന്നു. ബുര്‍ജ് ഖലീഫയുടെ മുന്നിലുള്ള ഇന്‍ര്‍സെക്ഷന്‍ സെവന് പോലീസ് അടച്ചു.
Fire at Fountain Views towers has been brought under control; cooling operations are underway pic.twitter.com/QcNoBxEgjv
— Dubai Media Office (@DXBMediaOffice) April 2, 2017
#burjkhalifa covered with black smoke. #dubai pic.twitter.com/5kacwByIpE
— smudiac yaud (@smudiac) April 2, 2017
MORE: Black smoke covers the area around UAE’s iconic #BurjKhalifa - eyewitness report https://t.co/Uzy8KjlNzO pic.twitter.com/bReUzeqAQ3
— RT (@RT_com) April 2, 2017
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- ലംബോര്ഗനിയും പൃഥ്വിരാജും
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കളി കാര്യമായി -ഇന്ദ്രന്‍സ്

Latest News Tags
Advertisment