General News

ജയിച്ചാല്‍ വൃത്തിയുള്ള അറവ് ശാലകള്‍ ആരംഭിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

Sun, Apr 02, 2017

Arabianewspaper 205
ജയിച്ചാല്‍ വൃത്തിയുള്ള അറവ് ശാലകള്‍ ആരംഭിക്കും -ബിജെപി സ്ഥാനാര്‍ത്ഥി

ജയിച്ചാല്‍ വൃത്തിയുള്ള അറവ് ശാലകള്‍ ജില്ലയില്‍ ആരംഭിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീ പ്രകാശ്. കേരളത്തില്‍ ബീഫ് ഉള്‍പ്പെടെയുള്ള ഇറച്ചികള്‍ക്ക് നിരോധനം ഇല്ല. ശുചിത്വമില്ലാത്തതും ലൈസന്‍സില്ലാത്തതുമായ അറവുശാലകള്‍ക്ക് പകരം നല്ല ബീഫ് ലഭ്യമാക്കുമെന്നും മലപ്പുറം പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു.


ചത്തുപശുക്കളുടെ ഇറച്ചി ലൈസന്‍സില്ലാത്ത വിറ്റതിനാലും ശുചിത്വമില്ലാത്ത വ്യാപാരശാലകളുടെ ആധിക്യവുമാണ് യുപിയില്‍ ശക്തമായ നടപടി എടുക്കേണ്ടിവന്നത്. ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ് നടപ്പാക്കുകയായിരുന്നു.


കേരളത്തില്‍ ബീഫിന് നിരോധനമില്ല. ഇഷ്ടഭക്ഷണം കഴിക്കുന്നതിന് പാര്‍ട്ടി എതിരാണെന്നത് വ്യാജ പ്രചാരണമാണ്. പല സംസ്ഥാനങ്ങളിലും ഇതിന് നിരോധനമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ല. പശുക്കളെ അറക്കുന്നതും അതിന്റെ ഇറച്ചി നിരോധിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. നിയമം കര്‍ശനമായി നടപ്പിലാക്കുന്നത് ബിജെപി സര്‍ക്കാരുകളായിരിക്കും. യുപിയില്‍ പശുവിനെ അറക്കുന്നതിനുള്ള നിരോധനം പതിറ്റാണ്ടുകളായി ഉള്ളതാണെന്നും അതേസമയം പോത്തിറച്ചിക്ക് നിരോധനമില്ല, ബിഫ് നിരോധനം തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ് . പശു ചത്താല്‍ കുഴിച്ചിടാറാണ് പതിവ്, ഇതിന്റെ ഇറച്ചി ആരും കഴിക്കാറില്ല. കര്‍ഷക ആവശ്യത്തിന് ഉപകരിക്കാത്ത കാളയെ അറക്കുന്നതിന് തടസമില്ല. പോത്തിറച്ചിയാണ് ബീഫ് അതിന് നിരോധനവുമില്ല. ശ്രീ പ്രകാശ് പറഞ്ഞു.


വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയ ബിജെപി അവിടെയും ബീഫിന് അനുകൂലമായ നിലപാടാണ് എടുത്തത്. സമാനമായ നയമാണ് മലപ്പുറത്തും ബിജെപി പയറ്റുന്നത്.


യുപിയിലേക്കാള്‍ വലിയ കാറ്റ് മലപ്പുറത്ത് വീശുമെന്നും മോഡി സര്‍ക്കാരിന്റെ ഭരണ വിലയിരുത്തലും ഒപ്പം കേരള സര്‍ക്കാരിന്റെ പത്തുമാസത്തെ ഭരണ വിരുദ്ധതയും മലപ്പുറത്ത് പ്രതിഫലിക്കുമെന്നും ശ്രീ പ്രകാശ് പറഞ്ഞു.


മലപ്പുറത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ടു മുന്നണികളുടെ സൗഹൃദ മത്സരമാണ് നടക്കുന്നത്. വരാനിരിക്കുന്ന വലിയ തിരഞ്ഞെടുപ്പിന്റെ ചെറു പതിപ്പാണ് ഇവിടെയുള്ളത്. ഒരു വശത്ത് ബിജെപിയും മറുവശത്ത് ബിജെപിയെ എതിര്‍ക്കുന്നവരുമാണുള്ളത്.


കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ എത്തിക്കുന്നതില്‍ എംപിമാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും വികസനത്തിനായാണ് താന്‍ വോട്ടു ചോദിക്കുന്നതെന്നും ശ്രീ പ്രകാശ് പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ