Local News

തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ബസിന് തിപിടിച്ചു

Sat, Apr 01, 2017

Arabianewspaper 1266
തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ബസിന് തിപിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആര്‍ക്കും ആളപായമില്ല. തൊടുപുഴയില്‍ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ബസില്‍ നിന്നും തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി. ആള്‍ക്കാരെ ഇറക്കി.


രാവിലെ ഒമ്പതിന് ആറാം വളവിനു സമീപമാണ് അപകടം.


വാഹനത്തിന്റെ മുന്നില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ വണ്ടി ഒതുക്കി. പൊടുന്നനെ തീപടരുകയായിരുന്നു ഇതിനെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിതരായി ഇറക്കി. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചപ്പോഴൊക്കും ബസ് കത്തിയമര്‍ത്തിരുന്നു.


അമിതമായി എഞ്ചിന്‍ ചൂടായതിനാലാണ് തി പിടിച്ചതെന്ന് പറയപ്പെടുന്നു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ