General News

പുതിയ സാമ്പത്തിക വര്‍ഷം, പുതിയ നിയമങ്ങള്‍

Sat, Apr 01, 2017

Arabianewspaper 325
പുതിയ സാമ്പത്തിക വര്‍ഷം, പുതിയ നിയമങ്ങള്‍

രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷത്തിന് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭം കുറിക്കുകയാണ്. ഇന്നു മുതല്‍ പല നിയമങ്ങളും കാലഹരണപ്പെടുകയും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു.


റിസര്‍വ് ബാങ്ക്, ആദായ നികുതി നിയമങ്ങള്‍ എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണമിടപാടുകളിലും വാഹന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലും മാറ്റങ്ങളും പുതിയ നിയമങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.


സ്റ്റേറ്റ് ബാങ്കുകള്‍ ഒന്നായതോടെ ചില മാറ്റങ്ങളും വന്നിട്ടുണ്ട്.


സംസ്ഥാന -കേന്ദ്ര ബഡ്ജറ്റുകള്‍ പ്രകാരം ചില സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും വില കുറയലും വര്‍ദ്ധനവും നിലവില്‍ വന്നിട്ടുണ്ട്.വാഹനങ്ങളുടെ മലീനികരണം നിയന്ത്രിക്കുന്ന ഭാരത് സ്റ്റേജ് വാഹനങ്ങളുടെ കാര്യത്തിലും മാറ്റം വന്നിട്ടുണ്ട്.


പണമിടപാടുകള്‍ക്കും സ്വര്‍ണം വില്‍ക്കുമ്പോള്‍ കറന്‍സിയായി ലഭിക്കുന്ന പണത്തിന്റെ നിയന്ത്രണവുമാണ് ഇതില്‍ പ്രാധാന്യമുള്ളത്. ഇന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെ മാത്രമാണ് പണമിടപാട് കറന്‍സി വഴി സാദ്ധ്യമാകുകയുള്ളു. രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ എന്നിവ വഴി മാത്രമെ നടക്കുകയുള്ളു.


ആദായനികുതി നല്‍കുന്നതിലുള്ള സുപ്രധാനമായ ഇളവുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി മുതല്‍ ഒരു പേജ് അപേക്ഷ ഫോം പൂരിപ്പിച്ചാല്‍ മതിയാകും. ബിസിനസ് വരുമാനമുള്ളവര്‍ക്ക് ഇത് ബാധകമല്ല.


രണ്ടര ലക്ഷം -അഞ്ചു ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പത്തു ശതമാനം നികുതി നല്‍കിയിരുന്നത് ഇനിമുതല്‍ അഞ്ചു ശതമാനമായി കുറയും മൂന്നു ലക്ഷം വരെ ഒരു രൂപ പോലും നികുതി നല്‍കേണ്ടി വരില്ല. മൂന്നു ലക്ഷത്തിനും മൂന്നര ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ 2,500 രൂപ നികുതി നല്‍കണം. നേരത്തെ., ഇത് 5000 രൂപയായിരുന്നു


അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതി നല്‍കണം. 50 ലക്ഷം -ഒരു കോടി വരെ വരുമാനം ഉള്ളവര്‍ക്ക് പത്തു ശതമാനം സര്‍ചാര്‍ജും,. ഒരു കോടിക്കു മുകളില്‍ 15 ശതമാനം സര്‍ചാര്‍ജ്ജും നല്‍കണം.



രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭാവനയിലും നിയന്ത്രണം ഇന്നു മുതലാണ്. രണ്ടായിരം രൂപയില്‍ കൂടുതല്‍ തുക പണമായി സംഭാവന നല്‍കാനാവില്ല. ചെക്ക് , ഓണ്‍ ലൈന്‍ ഇടപാട് എന്നിവയിലൂടെ നല്‍കാനാകും.,


സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം കറന്‍സിയായി 10,000 രൂപ മാത്രമായിരിക്കും. ബാക്കി തുക ചെക്കോയോ, ഓണ്‍ലൈന്‍ ഇടപാടായോ ലഭിക്കും,. സ്വര്‍ണം പണയം വെച്ച് പരാമവധി കൈയ്യില്‍ ലഭിക്കുന്ന പണം 20,000 രൂപ. ബാക്കി തുക ചെക്കായും ഓണ്‍ലൈന്‍ ഇടപാടായും ലഭിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള തുക ചെക്കായി മാത്രമെ ലഭിക്കുകയുള്ളു.


സ്റ്റേറ്റ് ബാങ്കില്‍ പണം ഇടുന്നതിനും എടുക്കുന്നതിനും നിയന്ത്രണം, മിനിമം ബാലസ് ആയിരം രൂപ മുതല്‍ 5000 രൂപവരെ, പിഴ 20 മുതല്‍ 100 വരെ. കറന്റ് ്ക്കൗണ്ടില്‍ 500 രൂപ പിഴ.


വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ദ്ധന ഇന്നു മുതല്‍ നിലവില്‍ വന്നു,. ഇതോടൊപ്പം വാഹനങ്ങളുടെ മലീനികരണം നിയന്ത്രിക്കുന്നതിന് ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി ഇല്ല. ഭാരത് സ്റ്റേജ് നാല് എന്ന ഗണത്തില്‍ പെടുന്ന വാഹനങ്ങള്‍ക്ക് മാത്രം അനുമതി. വിറ്റു പോകാത്ത എട്ടു ലക്ഷം വാഹനങ്ങള്‍ പ്രതിസന്ധിയിലായി.


ഇന്‍ഷുറന്‍സ് പ്രീമിയം 1000 സിസിയില്‍ കുറവുള്ളവയ്ക്ക് മാറ്റമില്ലെങ്കിലും 1000-1500 സിസിയുള്ള വാഹനങ്ങള്‍ക്ക് നിലവില്‍ പ്രതിവര്‍ഷം പ്രീമിയം 2237 ആയിരുന്നത് ഇനിമുതല്‍ 3132 രൂപയായി മാറും. 1500 സിസിയില്‍ കുടുതലുള്ള വാഹനങ്ങള്‍ക്ക് 6164 രൂപ എന്നത് 8630 രൂപയായും മാറും.


ഇരു ചക്ര വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ- 75 സിസിയില്‍ കുടുതലും 150 സിസിയില്‍ കുറവുമുള്ളവയ്ക്ക് 619 രൂപ എന്നത് 720 രൂപയായി മാറും. 150 സിസി മുതല്‍ 350 സിസി വരെയുള്ളവയ്ക്ക് 693 എന്നത് 970 രൂപയായി മാറും. 350 സിസിയില്‍ കുടുതലുള്ള ഇരു ചക്ര വാഹനങ്ങള്‍ക്ക് 796 രുപയായിരുന്നത് ഇനി മുതല്‍ 1114 രൂപ പ്രതിവര്‍ഷം നല്‍കണം.

Tags : 2017 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ