OMG News

വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം വീഡിയോയില്‍ പകര്‍ത്തി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

Sat, Apr 01, 2017

Arabianewspaper 1407
വീട്ടുജോലിക്കാരിയുടെ ആത്മഹത്യ ശ്രമം വീഡിയോയില്‍ പകര്‍ത്തി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു

വീട്ടു ജോലിക്കാരി ആത്മഹത്യ ചെയ്യാന്‍ ഏഴാം നിലയില്‍ നിന്ന് ചാടുന്നത് വീഡിയോയില്‍ പകര്‍ത്തിയ വീട്ടമ്മ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കൂവൈത്തിലെ വീട്ടമ്മ.യാണ് എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.


ഏഴാം നിലയില്‍ നിന്നും താഴേക്ക് ചാടിയ വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തുന്നതിനു പകരം ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്. മെറ്റല്‍കൂനയില്‍ ചെന്നു വീണതിനാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കു സംഭവിച്ചിട്ടില്ല.


ആത്മഹത്യ ചെയ്യാനായി ചാടാന്‍ ഒരുങ്ങിയ എത്യോപ്യക്കാരി ബാല്‍ക്കണിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിക്കിടക്കുന്നതും തുടര്‍ന്ന് മനസുമാറി രക്ഷപ്പെടുത്താന്‍ യാജിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍, ഇതിനു തയ്യാറാകാതെ വീട്ടമ്മ ആത്മഹത്യാ ശ്രമം വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.


മനുഷ്യവകാശ സംഘടനകള്‍ സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചു, വീട്ടുജോലിക്കാരോട് മോശമായി പെരുമാറുന്നതും പീഡിപ്പിക്കുന്നതിനുമെതിരെ ശക്തമായ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.


 

Tags : Cruel 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ