General News

എസ്ബിടി ഇനി എസ്ബിഐ

Sat, Apr 01, 2017

Arabianewspaper 384
എസ്ബിടി ഇനി എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്നു മാതൃസ്ഥാപനമായ എസ്ബിഐയില്‍ ലയിക്കും. കേരളത്തിലെ പ്രമുഖ പൊതു മേഖല ബാങ്കായി ഇത്രയും നാള്‍ പ്രവര്‍ത്തിച്ചിരുന്ന എസ്ബിടി ഇനി മുതല്‍ എസ്ബിഐ എന്ന മാതൃസ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടും.


സംസ്ഥാനത്തെ എല്ലാ എസ്ബിടി ബാങ്കുകളുടേയും പേര് എസ്ബിഐ എന്നാക്കി മാറ്റിയിട്ടുണ്ട്,. ഏപ്രില്‍ ഒന്ന് സാമ്പത്തിക വര്‍ഷമാരംഭം പ്രമാണിച്ച് അവധിയായണ്. ഞായറാഴ്ചയും ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ച മുതലാണ് ലയനം പ്രാവര്‍ത്തികമാകുക. കേരളത്തില്‍ ഇതോടെ 1360 ശാഖകള്‍ എസ്ബിഐയ്ക്കു ഇതോടെ ഉണ്ടാകും. ഓഫീസുകള്‍ ചിലത് നിര്‍ത്തലാക്കിയെങ്കിലും ശാഖകള്‍ പൂട്ടുന്നില്ല.


ബോര്‍ഡുകള്‍ക്ക് മാറ്റം വരുന്നു എന്നതല്ലാതെ കാര്യമായ മാറ്റം ഒന്നും സംഭവിക്കുന്നതുമില്ല. അക്കൗണ്ട് നമ്പരും പാസ് ബുക്കും ചെക്കുബുക്കും എല്ലാം പഴയപോലെ തന്നെ ഉപയോഗിക്കാനാകും,. ഏപ്രില്‍ 23 വരെ ഇങ്ങിനെ തുടരാം. എന്നാല്‍, ഇതിനു ശേഷം എസ്ബിടിയിലെ മുഴുവന്‍ ഇടപാടുകളും എസ്ബിഐയിലേക്ക് മാറും. മൂന്നു മാസത്തിനുള്ളില്‍ പുതിയ അക്കൗണ്ട് നമ്പരുകള്‍ ഇടപാടുകാര്‍ക്ക് നല്‍കും.


എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയും മാറ്റി നല്‍കും. ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുന്നവര്‍ എസ്ബിടിയുടെ വെബ്‌സൈറ്റില്‍ ചെന്നാല്‍ എസ്ബിഐയിലേക്ക് റി ഡയറക്ട് ചെയ്യപ്പെടും. യുസര്‍ നെയിം പാസ് വേര്‍ഡ് എന്നിവ പഴയതു തന്നെ ഉപയോഗിക്കാനാകും. ഐഎഫ്എസ് സി കോഡിലും മാറ്റം ഉണ്ടാവില്ല. ഒറേ സ്ഥലത്ത് രണ്ടു ബ്രാഞ്ചുകള്‍ ഉള്ളിടത്ത് ശാഖയുടെ പേര് മാറിയിട്ടുണ്ട്. ശാഖ നോക്കി ഐഎഫ്എസ് സി കോഡ് തിരഞ്ഞെടുക്കണം.


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഹൈദരബാദ്,. പട്യാല, ബികാനിര്‍ എന്നിവയും എസ്ബിഐയില്‍ ലയിച്ചു,. ലോകത്തെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായി എസ്ബിഐ മാരി.


എതിര്‍പ്പുകളെ അവഗണിച്ചാണ് കേന്ദ്ര ധനമന്ത്രാലയം എസ്ബിഐ ലയനം പൂര്‍ത്തിയാക്കിയത്. എസ്ബിടി കേരള സര്‍ക്കാരിന് നല്‍കി വന്ന ആനൂകൂല്യങ്ങളും തുടരുമെന്ന് എസ്ബിഐ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ട്.


എപ്രില്‍ ഒന്നുമുതല്‍ നിന്ന് സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച എസ്ബിഐ ഇടപാടുകാരെ വെറുപ്പിച്ചിട്ടുമുണ്ട്. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരുന്നതാണ് ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് തിരിച്ചടിയായത്.


അയ്യായിരം മുതല്‍ ആയിരം വരെ മിനിമം ബാലന്‍സ് മെട്രോ, ഗ്രാമ പ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് നിശ്ചയിച്ചിട്ടുണ്ട്. ഇത് പാലിക്കാത്തവര്‍ക്ക് 20 മുതല്‍ 100 രൂപ വരെ പിഴയൊടുക്കേണ്ടിവരും.

Tags : SBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ