General News

മദ്യശാലകള്‍ക്ക് താഴുവീണു, കേരളത്തില്‍ പൂട്ടുന്നത് 1800

Sat, Apr 01, 2017

Arabianewspaper 224
മദ്യശാലകള്‍ക്ക് താഴുവീണു,  കേരളത്തില്‍ പൂട്ടുന്നത് 1800
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് താഴു വീണു. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജനസാന്ദ്രതയേറിയ കേരളത്തിനെയാണ് ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. മദ്യം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന മദ്യനയമുള്ള കേരള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഈ ഉത്തരവ് നടപ്പിലാക്കി തെളിയിക്കണമെന്നാണ് മദ്യനിരോധന സമിതികളുടെ ആവശ്യം. കേരളത്തില്‍ ഈ ഉത്തരവിനെ തുടര്‍ന്ന് 1825 മദ്യശാലകള്‍ക്കാണ് താഴുവീഴുന്നത്.

എന്നാല്‍, സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും അധികം പണം ഒഴുകി വരുന്ന മദ്യവ്യവസായ മേഖലയ്ക്ക് വന്‍ തിരിച്ചടി നല്‍കി കൊണ്ടാണ് ഈ വിധിയെത്തിയിരിക്കുന്നത്.

നക്ഷത്ര ഹോട്ടലുകളിലെ ബാറുകളും ഇതില്‍ ഉള്‍പ്പെടും. 11 ഓളം നക്ഷത്ര ബാറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തന രഹിതമാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിവറേജസ് കോര്‍പറേഷന്റെ 272 ഔട്ട്‌ലെറ്റുകളില്‍ 180 എണ്ണത്തിന് താഴു വീണു. 46 എണ്ണം ഇതിനകം മാറ്റി. നാളെ മുതല്‍ 138 ഔട്ട് ലെറ്റുകള്‍ മാത്രമെ പ്രവര്‍ത്തിക്കു.

പാതയോരത്തുള്ള 557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, 1080 കള്ളു ഷാപ്പുകള്‍ എന്നിവയും പൂട്ടേണ്ടിവരും,. 18 ക്ലബകളും ഇതില്‍ പെടും, കണ്‍സ്യുമര്‍ ഫെഡിന്റെ 29 ഷോപ്പുകള്‍ പൂട്ടും. ഇത് മാറ്റി സ്ഥാപിക്കാനുള്ള നടപടി തുടരുകയാണ്.
Tags : Bar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ