General News

പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറഞ്ഞു, പെട്രോള്‍ വില 3.77 ഉം, ഡീസല്‍ വില 2.91 ഉം കുറഞ്ഞു.

Fri, Mar 31, 2017

Arabianewspaper 546
പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറഞ്ഞു

പെട്രോള്‍. ഡീസല്‍ വിലയില്‍ കുത്തനെ കുറവ്. പെട്രോളിന് ലിറ്റര്‍ 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറഞ്ഞത്. വിലയിലെ വ്യത്യാസം മാര്‍ച്ച് 31 അര്‍ദ്ധ രാത്രിക്കു ശേഷം നിലവില്‍ വരും.


ഇതോടെ രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 71.14 ഉം ഡീസല്‍ വില 59.01 ഉം ആയിരുന്നത് യാഥാക്രമം 66.29 ഉം 55.61 രൂപയായും കുറഞ്ഞു. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 75.44 എന്നത് 71.67 രൂപയായി കുറഞ്ഞു ഡീസലിന് ലിറ്ററിന് 64. 50 എന്നത് 61.59 രൂപയായും കുറഞ്ഞു.


കഴിഞ്ഞ ഒന്നര മാസമായി പെട്രോളിനും ഡീസലിനും വില സ്ഥിരതയായിരുന്നു ജനുവരി 15 ന് പെട്രോളിന് 42 പൈസയും ഡീസലിന് 1.03 രൂപയും വര്‍ദ്ധിപ്പിച്ച ശേഷം. ഇതുവരെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെ, സ്ബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.


എല്ലാ പതിനഞ്ചു ദിവസം കൂടുന്തോറുമാണ് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അനുസരിച്ച് രാജ്യത്തെ റീട്ടേയില്‍ വില ക്രമീകരിക്കുന്നത്.


അടുത്തിടെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും, ഇന്ത്യന്‍ രുപയുടെ മൂല്യം വര്‍ദ്ധിച്ചതുമാണ് വില കുറയാന്‍ കാരണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ