General News

ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍

Fri, Mar 31, 2017

Arabianewspaper 383
കോടതി പരാമര്‍ശം: ജേക്കബ് തോമസ്അവധിയില്‍

വിജിലന്‍സിനെതിരായ വിമര്‍ശനങ്ങളും വിവാദങ്ങളേയും തുടര്‍ന്ന ജേക്കബ് തോമസ് ഐപിഎസ് ഡയറക്ടറുടെ ചുമതലയില്‍ നിന്നും അവധിയില്‍ പ്രവേശിച്ചു കോടതിയുടെ നിരന്തര വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ജേക്കബ് തോമസ് ഇനി സര്‍ക്കാര്‍ സര്‍വീസിലേക്ക് മടങ്ങി വരില്ലെന്നും വോളന്ററി റിട്ടയര്‍മെന്റിന് അപേക്ഷിക്കുമെന്നും സൂചനയുണ്ട് അദ്ധ്യാപകനായി ജോലി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ചുമതല ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നല്‍കിയിട്ടുണ്ട്.


സംസ്ഥാനത്ത് വിജിലന്‍സ് ഭരണമാണെന്നും ജേക്കബ് തോമസിനെ പോലുള്ള വിജിലന്‍സ് ഡയറക്ടറുമായി സര്‍ക്കാര്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ചോദ്യം ചെയ്തിരുന്നു.


കോടതിയുടെ നിരന്തര പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സര്ക്കാര്‍ ജേക്കബ് തോമസിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതെന്ന് സൂചനയുണ്ട്.


സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. പലരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേരളത്തില്‍ വിജിലന്‍സ് ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചത്. ജേക്കബ് തോമസിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ രംഗത്ത് വരികയും കൂട്ടഅവധി എടുത്ത് സമരത്തിനും പദ്ധതിയിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചിരുന്നത്.


ജിഷ വധക്കേസില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്ന ആരോപിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ എതിരാളികളും ആരോപണം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ കോളേജില്‍ പഠിപ്പിക്കാന്‍ പോയി പ്രതിഫലം പറ്റി തുറുമുഖ ഡയറക്ടറായിരിക്കെ ഇടപാടുകളിലൂടെ സര്‍ക്കാരിന് നഷ്ടം വരുത്തി, ഭാര്യയുടെ പേരില്‍ കര്‍ണാടകയില്‍ സ്വത്തു വാങ്ങി തുടങ്ങിയ ആരോപണങ്ങളും ജേക്കബ് തോമിസിനെതിരെ ഉണ്ടായിരുന്നു.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്ണിലെ കരടായി മാറിയ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തും നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് , ഫയര്‍ ഫോഴ്‌സിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചപ്പോള്‍, വന്‍കിട ബില്‍ഡര്‍മാര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോയതിന്റെ പേരില്‍ അവിടെ നിന്നും മാറ്റി. പീന്നീട്, പോലീസ് ഹൗസിംഗ് സൊസൈറ്റിയെന്ന അപ്രധാന വകുപ്പില്‍ മേധാവിയായി നിയമിക്കുകയായിരുന്നു. ബാര്‍ കോഴ ഉള്‍പ്പെടെ നിരവധി അഴിമതി കേസുകളില്‍ വിജിലന്‍സ് അന്വേഷണം ഭരണ കക്ഷിക്ക് അന്ന് തിരിച്ചടിയായിരുന്നു. തുടര്‍ന്നെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മടക്കി കൊണ്ടുവരികയായിരുന്നു. അഴിമതിക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികാരമേറ്റ ജേക്കബ് തോമസിനെമാറ്റാന്‍ അന്നു മുതല്‍ തന്നെ ചില ലോബികള്‍ കൊണഅടുപിടിച്ച ശ്രമം തുടങ്ങിയിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ