General News

യുഎസിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഐ പാഡും, സൗജന്യ വൈഫൈയും

Thu, Mar 30, 2017

Arabianewspaper 671
യുഎസിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഐ പാഡും, സൗജന്യ വൈഫൈയും

യുഎസിലേക്കുള്ള വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ മറികടക്കാന്‍ ഇത്തിഹാദ് എയര്‍വേയ്‌സ് ഉപായം കണ്ടുപിടിച്ചു,. വിമാനത്തിനുള്ളില്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഐ പാഡുകളും സൗജന്യ വൈ ഫൈയും നല്‍കാനാണ് യുഎഇയിലെ പ്രമുഖ എയര്‍ വേയ്‌സായ ഇത്തിഹാദിന്റെ തീരുമാനം.


അബുദാബിയില്‍ നിന്നും യുഎസിലേക്ക് പോകുന്ന എല്ലാ വിമാനങ്ങളിലും ഇത് നല്‍കും. ലാപ് ടോപും ഐ പാഡുകളും വിലക്കിയ യുഎസ് ഉത്തരവിനെ തുടര്‍ന്നാണിത്. ഗള്‍ഫിലേയും ആഫ്രിക്കയിലേയും പത്തോളം വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.


ലാപ്‌ടോപ് ബോംബ് അടുത്തിടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. മൊബൈല്‍ ഫോണ്‍ മാത്രമാണ് യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളിലേക്ക് കൊണ്ടു പോകാന്‍ അനുവാദമുള്ളു. നേരത്തെ, ലാപ് ടോപ് ക്യാബിന്‍ ബാഗോജിന്റെ കൂടെ അനുവദിക്കുമായിരുന്നു.


ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സും തങ്ങളുടെ യാത്രക്കാര്‍ക്ക് ഗാഡ്ജറ്റ് നല്‍കുന്ന കാര്യം പരിണിക്കുന്നുണ്ട്.


Tags : Etihad 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ