Film review News

ദി ഗ്രേറ്റ് ഫാദര്‍.. ഫാന്‍ മസാലയല്ല, മാസും ക്ലാസും ചേര്‍ന്ന ഫാമിലി ത്രില്ലര്‍

Thu, Mar 30, 2017

Arabianewspaper 4369
ദി ഗ്രേറ്റ് ഫാദര്‍.. ഫാന്‍ മസാലയല്ല, മാസും ക്ലാസും ചേര്‍ന്ന ഫാമിലി ത്രില്ലര്‍

ഒരോ പെണ്‍കുഞ്ഞിനും തന്റെ പിതാവ് ഒരു ഹീറോയാണ്. തങ്ങളുടെ സ്‌നേഹസുരക്ഷ ആ കൈകളിലാണൈന്ന് അവര്‍ ഒരോരുത്തരും വിശ്വസിക്കുന്നു. ബാലികമാരെ പിച്ചിച്ചിന്തുന്ന സമകാലിക കേരളത്തില്‍ ഒരോ പിതാവും കുടുംബസമേതമെത്തി കാണേണ്ട ചിത്രമാണ് ദി ഗ്രേര്‌റ് ഫാദര്‍ .


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ താരപരിവേഷത്തെ പരമാവധി മുതലെടുത്ത് ഒരുക്കിയ ചിത്രത്തിനെ ആകര്‍ഷിക്കുന്നത് സ്റ്റൈലും ഗെറ്റപ്പും അഭിനയമുഹൂര്‍ത്തങ്ങളുമാണ്. കൈ.യ്യടി നേടുന്ന സംഭാഷണങ്ങളും ഒരു ത്രില്ലര്‍ ചിത്രത്തിന്റെ ചേരുവകളും ഇതിലടങ്ങിയിരിക്കുന്നു.
കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണെങ്കിലും ചെറുപ്പക്കാരെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ ഡേവിഡ് നൈനാനൊപ്പം പ്രേക്ഷകരെ വിസ്മയിപ്പിച്ചത് ബേബി അനിഘ അവതരിപ്പിച്ച സാറ എന്ന മകള്‍ കഥാപാത്രമാണ്.


നഗരത്തിലെ പ്രമുഖ ബില്‍ഡറായ ഡേവിഡിന്റെയും കുടുംബത്തിന്റെയും സമാധാന ജീവിതത്തിലേക്ക് ഒരിക്കല്‍ ഉണ്ടാകുന്ന സംഭവം ജീവിതത്തെ മാറ്റിമറിക്കുന്നു. നവാഗത സംവിധായകനായ ഹനീഫ് അദേനി കൈയ്യടക്കത്തോടെ ഗ്രേറ്റ് ഫാദറിന്റെ കഥ പറയുന്നു.. ഒരിക്കല്‍ കൂടി സ്‌നേഹ മമ്മൂട്ടിയുടെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.


നിരവധി വൈകാരിക മൂഹൂര്‍ത്തങ്ങള്‍ ചിത്രം കാഴ്ചവെയ്ക്കുന്നു. മമ്മൂട്ടിയും അനിഘയുമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനാല്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് കാര്യമായ ഒരു പങ്കും നിര്‍വഹിക്കാനില്ല,. ആര്യയുടെ ആന്‍ഡ്രൂസ് ഈപ്പനും സ്‌നേഹയുടെ ഡോ. മിഷേലും തിളങ്ങാതെ പോയി.


ബിഗ് ബിയുുായി സാമ്യം തോന്നാമെങ്കിലും കെട്ടിലും മട്ടിലും പുതുമ തരാന്‍ മമ്മൂട്ടിക്കായി. പിതാവും മകളും തമ്മിലുള്ള ആത്മബന്ധമാണ് കഥയില്‍ എടുത്തു പറയുന്നത്. ബന്ധങ്ങളുടെ വില നഷ്ടപ്പെടുുന്ന സമയത്താണ് ഇത്തരമൊരു സിനിമ എന്നത് മലയാളികള്‍ക്ക് ഒരു സന്ദേശം നല്‍കുന്നു.


കഥയ്ക്ക് അവകാശപ്പൈടാനില്ലെങ്കിലും അവതരണത്തില്‍ പുതുമയുണ്ട്. വലിഞ്ഞഴയുന്ന ആദ്യ പകുതി വിരസത സൃഷ്ടിക്കുന്നത് തിരക്കഥയുടെ പോരായ്മയാണ്. ട്വിസ്റ്റ് കഴിഞ്ഞാല്‍ പിന്നെ ചടുലമായ വേഗം കൈവരിക്കുന്നു. ഇതിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അലപ്ം കുടിി സിനിമയെ മെച്ചപ്പെടുത്താമായിരുന്നു. എന്നാലും ഇതൊരു കുറവായി കാണുന്നില്ല. കാരണം മമ്മൂട്ടി എന്ന സൂപ്പര്‍ താര ചക്രവര്‍ത്തിയുടെ സാന്നിദ്ധ്യം തന്നെ.


പോലീസായി എത്തുന്ന ആര്യയുടെ കഥാപാത്രം പ്രതീക്ഷിച്ചത്ര തിളങ്ങിയില്ല. മണികണ്ഠനാചാരി, ഐഎം വിജയന്‍, മിയ എന്നിവരുടെ കഥാപാത്രങ്ങള്‍ക്കും ഈ കരുത്തില്ലായ്മയുണ്ട്. സിനിമയുടെ തീമിനു ചേരുന്ന ദൃശ്യങ്ങള്‍ ഒരുക്കിയ റോബി വര്‍ഗീസ് രാജന്‍ ക്യാമറയില്‍ വിസ്മയം സൃഷ്ടിക്കുന്നു. സംഗീത മേഖല കൈകാര്യം ചെയ്ത ഗോപി സുന്ദര്‍ നിരാശപ്പെടുത്തി. അതേസമയം. പശ്ചാത്തല സംഗീതമൊരുക്കിയ സുഷിന്‍ ശ്യാം അഭിനന്ദനമര്‍ഹിക്കുന്നു.


പൃഥ്വിരാജ്ിന്റെ ഓഗസ്ത് സിനിമാസാണ് ചിത്രം നിര്‍മിച്ച് വിതരണത്തിന് എത്തിച്ചിരിക്കുന്ന്ത.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ