OMG News

കാണാതായ യുവാവിന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍

Thu, Mar 30, 2017

Arabianewspaper 1731
കാണാതായ യുവാവിന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍

കൃഷിയിടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെടുത്തു. ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തിലാണ് അക്ബര്‍ എന്ന യുവാവിന് ഈ ദുര്യോഗം. കാണായതായ യുവാവിനെ തേടി ഗ്രാമവാസികള്‍ അലഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. തുടര്‍ന്ന് മറ്റൊരു കര്‍ഷകനാണ് ഇര വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. സംശംയം തോന്നിയ ാനാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. വയറു കീറിയപ്പോള്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


25 കാരനായ അക്ബറിനെ വയലില്‍ കണ്ടവരുണ്ട് .. അലപ സമയം കഴിഞ്ഞപ്പോള്‍ ഇയാളെ കാണാതായി. തുടര്‍ന്നാണ് പെരുമ്പാനിയേയും നാട്ടുകാര്‍ കണ്ടെത്തിയത്. 23 അടി നീളമുള്ള വലിയ പെരുമ്പാമ്പ് വയലില്‍ നിന്നിരുന്ന യുവാവിനെ വരിഞ്ഞു മുറുക്കി കൊന്ന ശേഷം വിഴുങ്ങുകയായിരുന്നു.


ഇന്തോനേഷ്യയിലെ കിഴക്കന്‍ ദ്വിപായ സുലവേസിയിലാണ് നാട്ടുകാരെ ഞെട്ടിപ്പിച്ച സംഭവം. മനുഷ്യരെ അപൂര്‍മായി മാത്രമേ പെരുമ്പാമ്പുകള്‍ ആക്രമിക്കാറുള്ളു. പെരുമ്പാമ്പിന്റെ വായ വലുതായി തുറക്കാനാകുന്നതാണ്. എന്നാല്‍ മനുഷ്യന്റെ തോളെല്ലുകളുടെ ബലം നിമിത്തം ശരീരം മുഴുവനായി വിഴുങ്ങുക അസാദ്ധ്യമാണ്. കാലുകളും ഉടലും അകത്തായാലും അഞ്ചടിയെങ്കിലും പൊക്കമുള്ള ഒരാളുടെ രണ്ട് തോളെല്ലിനുമുള്ള വീതിയും അതിലെ എല്ലുകളുടെ ബലവും മൂലം പെരുമ്പാമ്പിന് മനുഷ്യനെ പൂര്‍ണമായും വിഴുങ്ങാന്‍ സാധിക്കില്ലെന്നാണ് ജന്തുശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നത്. ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെടുക സാധാരണമാണ് എന്നാല്‍, വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാറില്ലെന്നതും ഒരു സത്യമാണ്.






Tags : python 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ