Troll Today News

രാജിവെച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ന്യുസ് എഡിറ്ററുടെ മറുപടി, ന്യൂസ് എഡിറ്ററെ ട്രോളര്‍മാര്‍ വളഞ്ഞു

Thu, Mar 30, 2017

Arabianewspaper 1601
രാജിവെച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ന്യുസ് എഡിറ്ററുടെ മറുപടി, ന്യൂസ് എഡിറ്ററെ ട്രോളര്‍മാര്‍ വളഞ്ഞു

രാജിവെച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ന്യുസ് എഡിറ്ററുടെ മറുപടി എത്തിയത് സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ക്ക് കലിപ്പായി, മംഗളം ദിനപത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച മാധ്യമപ്രവര്‍ത്തകയെ നിശിതമായി വിമര്‍ശിച്ച് ന്യുസ് എഡിറ്റര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളില്‍ അധിക്ഷേപത്തിന്റെ സ്വരമുമുണ്ടായിരുന്നു.


ചിലരുടെ കൈയ്യടികള്‍ക്ക് വേണ്ടിയാണ് രാജിവെച്ചതെന്നും വിവാദ ഓഡിയോ ക്ലിപ് പുറത്തു വന്നപ്പോള്‍ മന്ത്രി രാജിവെച്ചതില്‍ ആഹ്‌ളാദിച്ചവളാണ് ഇതു കഴിഞ്ഞ് രാജിവെച്ചത്. മാധ്യമ പ്രവര്‍ത്തക എന്ന ജോലിയില്‍ പരാജിതയായപ്പോള്‍ രാജി വെച്ചതാണെന്നും എഡിറ്ററായ എസ് വി പ്രദീപ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു,


കുഞ്ഞനുജത്തി അല്‍മിന അഷ്‌റഫിന് എന്ന് സംബോധന ചെയ്ത് ആരംഭിക്കുന്ന പോസ്റ്റ് ചാനലിലെ മറ്റൊരു വനിതാ റിപ്പോര്‍ട്ടറുടെ കോപി പേസ്റ്റ് ആണെന്ന് വിശദീകരണവുണ്ട്. മന്ത്രി രാജിവെച്ച ദിവസം അല്‍മിനയുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നുവെന്നും മന്ത്രിയെ അനുകൂലിച്ച് പത്രമോഫീസിലേക്ക് വന്ന പല കോളുകള്‍ക്കും തക്കതായ മറുപടി പറയാനും അല്‍മിന മുന്നിലുണ്ടായിരുന്നുവെന്നും ധാര്‍മിത മുമ്പുതന്നെ ഉണ്ടായിരുന്നുവെങ്കില്‍ അന്നു തന്നെ രാജിവെയ്‌ക്കേണ്ടതായിരുന്നുവെന്നും പ്രദീപ് പറയുന്നു.


എന്നാല്‍, പ്രദീപിന്റെ അധിക്ഷേപ വാ്ക്കുകള്‍ക്ക് മറുപടിയുമായി എത്തിയത് ട്രോളര്‍മാരാണ്. അസഭ്യ വര്‍ഷം അതിരു വിട്ടപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പ്രദീപ്. വീണ്ടും അലപ സമയം കഴിഞ്ഞ് പുതിയ പോസ്റ്റാക്കി ഇത് മാറ്റി. കമന്റു ബോക്‌സിലെ തെറിവിളികള്‍ ഇതോടെ അപ്രത്യക്ഷമായി. വീണ്ടും തെറി വിളികള്‍ കുടിയപ്പോല്‍ പിന്നെയും പോസ്റ്റ് ഡിലീറ്റാക്കി. വീണ്ടും പോസ്റ്റ് ചെയ്തു. ഇങ്ങിനെ ട്രോളര്‍മാരും പ്രദീപും തമ്മിലുള്ള കളി തുടരുകയാണ്.


 


 

Tags : troll 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ