Gulf News

മരുഭൂമിയില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് സഹായവുമായി ദുബായ് രാജകുമാരന്‍

Thu, Mar 30, 2017

Arabianewspaper 1569
മരുഭൂമിയില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ക്ക് സഹായവുമായി ദുബായ് രാജകുമാരന്‍

മരുഭൂമിയിലെ കുഴഞ്ഞ മണ്ണില്‍ വാഹനം പുതഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് സഹായകമായത് അതുവഴി വന്ന ദുബായ് രാജകുമാരന്‍. നിറയെ ഭാരം കയറ്റി വന്ന ട്രക്ക് മരൂഭൂമിയിലെ മണ്ണില്‍ പുതഞ്ഞു പോകുകയായിരുന്നു.


മെഴ്‌സിഡെസ് ജി സീരിസ് എസ് യുവിയില്‍ അതുവഴി എത്തിയ ദുബായ് കീരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും തന്റെ വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് മണ്ണില്‍ പുതഞ്ഞ ട്രക്കിനെ മുന്നോട്ട് എടുത്തു. ആദ്യ ശ്രമത്തില്‍ വടം പൊട്ടുകയും ഇതിനിടയില്‍ മെഴ്‌സിഡെസ് പുതയുകയും ചെയ്തപ്പോള്‍ മറ്റൊരു സ്റ്റേഷന്‍ വാഗണ്‍ എസ് യുവി ഉപയോഗിച്ച് ട്രക്കിലെ ലോഡ് കുറച്ചു ഇറക്കിയും ശ്രമം തുടര്‍ന്നു. പിന്നീട് വിജയകരമായി ട്രക്കിനെ വലിച്ചു കയറ്റുന്ന രംഗങ്ങലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉണ്ട്.


തുടര്‍ന്ന് ട്വിറ്ററിലും, വാട്‌സാപിലും വീഡിയോ വൈറലായി. നിരവധി പേരാണ് രാജകുമാരന്റെ ശ്രമത്തെ പ്രകീര്‍ത്തിച്ച് അഭിനന്ദനം അറിയിച്ചത്. വാഹനങ്ങള്‍ കേടുപറ്റി കിടക്കുന്നതോ ചൊരിമണലില്‍ ചക്രങ്ങള്‍ പുതഞ്ഞ നിലയിലോ കണ്ടാല്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സഹായ ഹസ്തവുമായി വരുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ പൊതു സംസ്‌കാരമാണ്. ബാറ്ററി ഡൗണായി കിടക്കുന്ന വാഹനങ്ങളെ സഹായിക്കാനും ടയര്‍ പഞ്ചറായി വഴിയില്‍ കിടന്നാലും പലരും സ്വമേധായ സഹായ ഹസ്തവുമായി എത്തുക പതിവാണ്.

Advertisement here

Like Facebook Page :
 

Social media talks

??? ????? ??? ?????

A post shared by ADEL ABID?????? ??????? (@adelabid1s) on

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ