General News

വിജിലന്‍സ് ഡയറക്ടറെ നിലനിര്‍ത്തി എങ്ങിനെ മുന്നോട്ട് പോകും -ഹൈക്കോടതി

Wed, Mar 29, 2017

Arabianewspaper 684
വിജിലന്‍സ് ഡയറക്ടറെ നിലനിര്‍ത്തി എങ്ങിനെ മുന്നോട്ട് പോകും -ഹൈക്കോടതി

വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ ശകാരം വീണ്ടും. വിജിലന്‍സിനെതിരെ ഇത്രയേറെ പഴികേട്ടിട്ടും സര്‍ക്കാര്‍ ഇപ്പോഴും ഡയറക്ടറെ നിലനില്‍ത്തുന്നത് എന്തിനാണെന്നായിരുന്നു ഹൈാക്കോടതിയുടെ പരാമര്‍ശം.


വിജിലന്‍സ് ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോടതി ആവര്‍ത്തിച്ച് പ്രസ്താവിച്ചു. വിജിലന്‍സ് എല്ലാ കാര്യത്തിലും ഇടപെടുകയാണെന്നും ഇദ്ദേഹത്തെ നിലനിര്‍ത്തി സര്‍ക്കാര്‍ എങ്ങിനെ മുന്നോട്ടു പോകുമെന്നും കോടതി ചോദിച്ചു.


വിജിസന്‍സ് കേസ് നേരിടുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. വ്യാജ ഒപ്പിട്ട് ഉത്തരവിറക്കിയ കേസിലാണ് ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്ത് കേസ് എടുത്തത്. ഈ കേസിനെതിരെയാണ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ