Gulf News

ജൈറ്റക്‌സ് - നാലു ദിനം, ഇലക്ട്രോണിക് വിസ്മയ വില്‍പന മേള

Wed, Mar 29, 2017

Arabianewspaper 1749
ജൈറ്റക്‌സ് - നാലു ദിനം, ഇലക്ട്രോണിക് വിസ്മയ വില്‍പന മേള

അതിനൂതന സാങ്കേതിക വിദ്യയും വിപണിയിലെ പുത്തന്‍ ഉത്പന്നങ്ങളേയും പരിചയപ്പെടുത്തുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഇലക്ട്രോണിക് വില്‍പന മേളയ്ക്ക് തുടക്കമായി.


യുഎഇയിലെ പ്രമുഖ ഇലക്ട്രോണിക് ഉല്‍പ്പന്ന വിതരണക്കാര്‍ വമ്പന്‍ ഓഫറുകളും സമ്മാനങ്ങളുമായാണ് രംഗത്ത് ഉള്ളത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കിയിരിക്കുന്ന മേള മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ്.


സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ രൂപങ്ങള്‍ കാണാനും അവ വിപണിയില്‍ എത്തും മുമ്പ് സ്വന്തമാക്കാനും ആയിരങ്ങള്‍ ഇനി ഇവിടെയക്ക് ഒഴുകിയെത്തും.


പെന്‍ ഡ്രൈവുമുതല്‍ ഡ്രോണുകള്‍ വരെ വില്‍പനശാലകളില്‍ എത്തിയിട്ടുണ്ട്. എല്ലാം അത്യാധുനിക വേര്‍ഷനുകള്‍. കാല്‍ലക്ഷത്തോളം ചതുരശ്ര അടിയില്‍ വിപുലവും വിശാലവുമാണ് മേളയുടെ വേദി.


ലോകത്തിലെ ഏറ്റവും മികച്ച 20 ബ്രാന്‍ഡുകളുടെ 35,000 ഉത്പന്നങ്ങള്‍ ഇവിടെയെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 149 മില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പനയാണ് നടന്നത്. സ്മാര്‍ട് ഫോണുകളുടെ വിപുലമായ ശേഖരമാണ് എത്തിയിരിക്കുന്നത്. സംസംഗ് എ സീരിസില്‍ ഈ വര്‍ഷം ഇറങ്ങിയ ഫോണുകളും എച്ടിസി അള്‍ട്രാ തുടങ്ങിയ ലേറ്റസ്റ്റ് ലോഞ്ചുകളും ഇവിടെയുണ്ട്. ആപ്പിള്‍ ഐ ഫോണ്‍ സെവന്‍ ശ്രേണിയിലെ ലിമിറ്റഡ് എഡിഷന്‍ നിറമുള്ള ഫോണുകളും എത്തിയിട്ടുണ്ട്.


ഗൃഹോപകരണങ്ങളുടെ പ്രത്യേക മേഖലയും ഇക്കുറിയുണ്ട്. സ്മാര്‍ട് ഹോം ടെക്‌നോളജി എന്ന ആശയമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഇ മാക്‌സ്, ജാകീസ് ഇലക്ട്രോണിക്‌സ്, ജംബോ ഇലക്ട്രോണിക്‌സ്, പ്ലഗ് ഇന്‍സ്, ഷറഫ് ഡിജി എന്നീ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഏവരേയും ആകര്‍ഷിക്കുന്നത്.


ലാപ്‌ടോപ്,.ടാബ് ലെറ്റുകള്‍, ഹൈ ഡെഫനിഷന്‍ ടിവി, സ്മാര്‍ട് വാച്ചുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍ എന്നിവയുടെ ഏറ്റവും നൂതന മോഡലുകള്‍ തിരഞ്ഞും ഇവിടടെ ആളുകള്‍ എത്തുന്നുണ്ട്. കമ്പ്യുട്ടര്‍ ഗെയിമുകള്‍ക്കായി മാത്രം വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കൂട്ടിയിട്ട് വില്‍പനയാണ് ഈ വര്‍ഷത്തെ പ്രത്യേകത. പ്രലോഭിപ്പിക്കുന്ന വിലക്കുറവും.. 1,36,425 പേരാണ് കഴിഞ്ഞ വര്‍ഷം മേളകാണാന്‍ എത്തിയത്. ഒരോവര്‍ഷവും ഇവിടെയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് അനുഭവപ്പെടുന്നത്. 20 ദിര്‍ഹമാണ് പ്രവേശന നിരക്ക്. അഞ്ചു വയസില്‍ താഴയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.




Tags : GITEX 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ