General News

ഏറ്റുമുട്ടലിനിടെ സൈന്യത്തിന്റെ വെടിയേറ്റ് മൂന്നു പേര്‍ മരിച്ചു

Tue, Mar 28, 2017

Arabianewspaper 569
ഏറ്റുമുട്ടലിനിടെ സൈന്യത്തിന്റെ വെടിയേറ്റ് മൂന്നു പേര്‍ മരിച്ചു

ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സൈന്യത്തിന്റെ വെടിയേറ്റ് മൂന്നു പേര്‍ മരിച്ചു,. ജമ്മു കാശ്മീരിലെ ബുദ്ഗാമില്‍ ഒരു ഭീകരന്‍ ഒള്ിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഇവിടെ എത്തുകയായിരു്ന്നു.


സൈനിക നടപടിക്കിടെ നാട്ടുകാരയ ചിലര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സൈന്യം വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെപ്പില്‍ രണ്ടു പ്രതിഷേധക്കാര്‍ മരിച്ചു,


തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതോടെ തിരിച്ചും സൈന്യം വെടിവെച്ചു. ഇതിനിടെ ഒരു സംഘം നാട്ടുകാര്‍ സൈന്യത്തിനു നേരെ കല്ലെറിയുകയായിരുന്നു.


സൈനിക നടപടി തടസപ്പെടുത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്.


സൈനിക നടപടിക്ക് തടസം നില്‍ക്കുന്നവരെ ഭീകരരായി കണക്കാക്കുമെന്ന് അടുത്തിടെ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ