General News

ജിഷ വധക്കേസ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആളുര്‍

Tue, Mar 28, 2017

Arabianewspaper 662
ജിഷ വധക്കേസ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആളുര്‍

ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് കാണിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിജു ആന്റണി ആളുര്‍ ഹര്‍ജി നല്‍കി. കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി. കേസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച വന്നുവെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി.


കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടിയാണ് ആളുര്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റീസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്ന് ആളുര്‍ അറിയിച്ചു.


ജിഷ വധക്കേസ് അന്വേഷിച്ചതില്‍ ഗുരുതര വീഴ്ച വന്നുവെന്ന് കാണിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയകതാണ് അമിറുള്‍ ഇസ്ലാമിന്റെ അഭിഭാഷകനായ ആളൂര്‍ മുതലെടുക്കുന്നത്. ഇതോടെ,. പ്രതി ശിക്ഷയില്‍ നിന്നും രക്ഷപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകളും സാക്ഷിയുമില്ലാത്ത കേസായി ഇതു മാറും. .


അതേസമയം, വിജിലന്‍സ് ഈ വിഷയത്തില്‍ തലയിട്ടത് ഡിജിപി ലോക്‌നാഥ ബെഹ്‌റയെ ചൊടിപ്പിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ