General News

ശിവസേന എംപി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു. എയര്‍ ഇന്ത്യ റദ്ദു ചെയ്തു

Tue, Mar 28, 2017

Arabianewspaper 835
ശിവസേന എംപി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു. എയര്‍ ഇന്ത്യ റദ്ദു ചെയ്തു

വിമാനയാത്ര വിലക്കുള്ള ശിവസേന എംപി വീണ്ടും എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാല്‍, ടിക്കറ്റ് താമസിയാതെ കമ്പനി റദ്ദു ചെയ്തു. എയര്‍ ഇന്ത്യ ഡ്യുട്ടി മാനേജരെ ചെരിപ്പൂരി അടിച്ച സംഭവത്തില്‍ യാത്രാ വിലക്ക് നേരിടുന്ന ശിവസേന എംപി രവീന്ദ്ര യെഗ്ക്ക്വാദിന്റെ പുതിയ ടിക്കറ്റും എയര്‍ ലൈന്‍ റദ്ദു ചെയ്യുകയായിരുന്നു.


മുംബൈയില്‍ നിന്ന് ഡെല്‍ഹിയിലേക്കാണ് രവീന്ദ്ര ഗെയ്്ക്ക വാദ് ടിക്കറ്റ് ബുക്ക് ചെയ്തിരുനത്.


പാര്‍ലമെന്റ് അംഗത്തിന് വിമാനയാത്ര ചെയ്യാന്‍ പാടില്ലെന്ന നിലപാട് തിരുത്തണമെന്ന് ലോക്‌സഭ ആവശ്യപ്പെടുകയും ഇതിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് എംപിമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.


നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും കുറ്റകൃത്യം ചെയ്താല്‍ ഇത്തരം നടപടകള്‍ ആര്‍ക്കായാലും ഉണ്ടാകുമെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു,.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ