General News

വാക്‌പോര്,അസഭ്യം- ഓസീസ് താരങ്ങള്‍ ഇനി തന്റെ സുഹൃത്തുക്കളല്ലെന്ന് കോഹ് ലി

Tue, Mar 28, 2017

Arabianewspaper 657
വാക്‌പോര്,അസഭ്യം- ഓസീസ് താരങ്ങള്‍ ഇനി തന്റെ സുഹൃത്തുക്കളല്ലെന്ന് കോഹ് ലി

ഓസ്‌ട്രേലിയന്‍ കളിക്കാരുമായി ഇനി സൗഹൃദത്തിനില്ലെന്ന് ഇന്ത്യയുടെ നായകന്‍ വിരാട് കോഹ് ലി., ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ തമ്മിലുള്ള പോര് പുത്തരിയല്ല. എന്നാലും, ഇന്ത്യയുമായി മത്സരത്തില്‍ തോറ്റ ഓസ്‌ട്രേലിയ അതിര്‍വരമ്പുകള്‍ ലംഘിച്ചതായാണ് ഇന്ത്യന്‍ നായകന്റെ പരാതി.


ഓസ്‌ട്രേലിയന്‍ താരങ്ങളെ മത്സരത്തിനു ശേഷം സുഹൃത്തുക്കളായി കാണുന്നില്ലെന്ന് കോ ഹ് ലി പറഞ്ഞു,. മത്സരങ്ങള്‍ക്കിടെ ഗ്രൗണ്ടില്‍ ഇരു ടീമംഗങ്ങളും തമ്മില്‍ വാക് പോര് ഉണ്ടായി


സോറി എന്ന വാക്കിന്റെ സ്‌പെല്ലിംഗ് കോഹ് ലിക്ക് അറിയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സിഇഒ ജെയിംസ് സതര്‍ലാന്‍ഡ് പറഞ്ഞിരുന്നു,.


ധര്‍മശാലയിലെ മത്സരത്തില്‍ കളിക്കാതെ പിന്‍മാറിയത് പരിക്കു മൂലമല്ലെന്നും ഐപിഎല്‍ അടുത്ത മാസം ആരംഭിക്കുന്നതിനാല്‍ വിശ്രമത്തിന് വേണ്ടിയാണെന്നും ഓസ്‌ട്രേലിയന്‍ മുന്‍ ബാര്‌റ്‌സമാന്‍ ബ്രാഡ് ഹോഡ്ജും വിമര്‍ശിച്ചിരുന്നു. പരിക്കു മൂലം ഐപിഎല്‍ നഷ്ടുപ്പെടുമെന്ന ഭയം കൊണ്ടാണ് കോഹ് ലി മത്സരത്തില്‍ കളിത്തെതെന്നും ഹോഡ്ജ് പറഞ്ഞു.


റാഞ്ചി ടെസ്റ്റില്‍ കളിക്കുന്നതിനിടെ ബൗണ്ടറി തടയുന്നതിന് ശ്രമിച്ച കോഹ് ലിക്ക് തോളിന് പരിക്കേല്‍ക്കുകയായിരുന്നു. ധര്‍മശാലയിലെ മത്സരം നടക്കുംമുമ്പ് കോഹ് ലി പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഗുജറാത്ത് ലയണ്‍സ് പരിശീലകനായ ഹോഡ്ജിന്റെ പരാമര്‍ശവും കോഹ് ലിയെ രോഷം പിടിപ്പിച്ചിട്ടണ്ടാകമെന്ന് ആരാധകര്‍ കരുതുന്നു.


മുരളി വിജയ്‌ക്കെതിരെ അസഭ്യം പറഞ്ഞ ഓസ്‌ട്രേലിയന്‍ നായകന്റെ നടപടിയും വിവാദമായിരുന്നു. വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡനുമായി രവീന്ദ്രസ ജഡേജ നടത്തിയ മോശം സംഭാഷണവും മറ്റൊരു കല്ലൊരു കടിയായി.

Tags : Virat Kohli 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ