OMG News

വൃത്തിഹീനത ചൂണ്ടികാണിച്ച കസ്റ്റമറിന് കോഫി ഷോപ്പിലെ ജീവനക്കാരിയുടെ കരണത്തടി

Tue, Mar 28, 2017

Arabianewspaper 1660
വൃത്തിഹീനത ചൂണ്ടികാണിച്ച കസ്റ്റമറിന് കോഫി ഷോപ്പിലെ ജീവനക്കാരിയുടെ കരണത്തടി

വൃത്തിഹീനമായ ഫ്രിഡ്ജും, ടേബിളും ചൂണ്ടിക്കാണിക്കുകയും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വേണ്ടെന്ന് വെച്ച് പണം തിരികെ ആവശ്യപ്പെട്ടതിനേയും തുടര്‍ന്ന് കോഫി ഷോപ്പിലെ ജീവനക്കാരി ഇടപാടുകാരന്റെ കരണത്തടിച്ചു.


രാജസ്ഥാനിലെ ജയ്പൂരിലെ കെയ്ഫ് കോഫി ഡെയിലാണ് സംഭവം. കോഫി ഷോപ്പിലെ ഫ്രി്ഡ്ജില്‍ പാറ്റയും മറ്റും കൂടിയിരിക്കുന്നത് ചൂണ്ടിക്കാട്ടുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്ത ഉടനെയാണ് ജീവനക്കാരിയുടെ മര്‍ദ്ദനം ഉണ്ടായത്.


അര്‍പണ്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് കരണത്തടി. തന്റെ ചിത്രം എന്തിനാണ് പകര്‍ത്തിയതെന്ന് ചോദിച്ചായിരുന്നു ആക്രമണം. അര്‍പണ്‍ പിന്നീട് സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തില്‍ വെയിറ്ററസായി ജോലി ചെയ്യുന്ന യുവതിയും രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.


സംഭവത്തെ തുടര്‍ന്ന് .യുവതിക്കും കെയ്ഫ് കോഫിഡെയ്ക്കുമെതിരെ അര്‍പണ്‍ പരാതി നല്‍കി. തന്നെ അപമാനിച്ചെന്ന് കാണിച്ച് യുവതിയും കോഫി ഷോപ് മാനേജ്‌മെന്റും കേസ് നല്‍കിയിട്ടുണ്ട്. എന്നാല്‍, പരാതി രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ