General News

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

Tue, Mar 28, 2017

Arabianewspaper 1122
ഗ്രേറ്റ് ഫാദറിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതിനു മുമ്പുള്ള രംഗങ്ങളാണ് ഇത്. മമ്മൂട്ടിയയുടെ വെകാരിക രംഗങ്ങങ്ങളടങ്ങിയ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. ലിഫ്ിറ്റിനുള്ളില്‍ കരച്ചില്‍ അടക്കാന്‍ പാടുപെടുന്ന മമ്മൂട്ടിയുടെ അഭിനയമുഹൂര്‍ത്തങ്ങളാണ് പുറത്തുവന്നത്. നായിക സ്‌നേഹയുടെ രംഗങ്ങളും ഇതില്‍ ഉണ്ട്.


ഒരു മിനിറ്റോളം ഉള്ള രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.


ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു.


ഡേവിഡ് നൈനാന്‍ എന്ന ഡോണിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സ്‌നേഹയാണ് നായിക. മാര്‍ച്ച് 30 നാണ് ചിത്രം തീയ്യറ്ററുകളില്‍ എത്തുക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ