General News

ജിഎസ്ടി: അവസാന കടമ്പകളായി നാല് നിര്‍ണായക ബില്ലുകള്‍ സഭയില്‍

Tue, Mar 28, 2017

Arabianewspaper 638
ജിഎസ്ടി : അവസാന കടമ്പകളായി നാല് നിര്‍ണായക ബില്ലുകള്‍ സഭയില്‍

ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നതിന് മുന്നോടിയായി ഏഴു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റ് ഒരുങ്ങുന്നു. നാലു നിര്‍ണായക ബില്ലുകളാണ് ബുധനാഴ്ച സര്‍ക്കാര്‍ സഭയില്‍ അവതിരിപ്പിക്കുന്നത്. കഴി്ഞ്ഞ 17 വര്‍ഷമായി പല കാരണങ്ങളാല്‍ മാറ്റിവെച്ചും, നീ്ട്ടിവെച്ചും നടക്കാതെ പോയ രാജ്യമെമ്പാടുമുള്ള ഒറ്റ നികുതി വ്യവസ്ഥയാണ് ഇതോടെ നടപ്പിലാകുക.


ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനയാന്‍ പ്രധാനമന്ത്രി മോഡി ഇന്ന് ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകളില്‍ ധാരണയായി.


ബുധനാഴ്ച നടക്കുന്ന ഏഴു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് അവസാനമാണ് ജിഎസ്ടി ബില്‍ പാസാക്കുന്നത്. ഏ്ര്രപില്‍ പന്ത്രണ്ടിന് പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം അവസാനിക്കും മുമ്പ് ബില്‍ പാസാക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.


രാജ്യസഭയില്‍ ബില്ലുകള്‍ തിങ്കളാഴ്ച അവതരിപ്പിച്ചിരുന്നു.ജൂലൈ ഒന്നിന് ചരക്കു സേവന നികുതി രാജ്യമെമ്പാടും നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.


സെന്‍ട്രല്‍ ജിഎസ്ടി, ഇന്റിഗ്രേറ്റഡ് ജിഎസ്ടി, യൂണിയന്‍ ടെറിട്ടോറിസ് ജിഎസ്ടി, നഷ്ടപരിഹാര നിയമം തുടങ്ങിയ നാലു ബില്ലുകളാണ് ബുധനാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ലോക്‌സഭയില്‍ അവതരിപ്പിക്കുക. .


നേരത്തെ, ധനമന്ത്രിയും സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും അടങ്ങുന്ന ജിഎസ്ടി കൗണ്‍സില്‍ കരടു നിയമം അംഗീകരിച്ചിരുന്നു. ഇതിന് മന്ത്രിസഭയും അനുമതി നല്‍കി. പലവട്ടം യോഗം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു,.


നാല് നികുതി സ്ലാബുകളുള്ള ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നത് തടയാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമായി കാര്‍, പുകയില ഉത്പന്നങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ് എന്നിവയ്ക്ക് അധിക ലെവി ഈടാക്കും. അഞ്ചു വര്‍ഷത്തേക്ക് ഈ നഷ്ടപരിഹാരം നല്‍കേണ്ടി വരും,

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ