General News

മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണം-ശിവസേന

Mon, Mar 27, 2017

Arabianewspaper 509
മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണം-ശിവസേന

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകുമെന്ന ചര്‍ച്ചകള്‍ ശക്തി പ്രാപിച്ചു വരവെ ശിവസേനയുടെ ഗുഗ്‌ളി എത്തി. ഹിന്ദു രാഷ്ട്രം സാദ്ധ്യമാകാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്നാണ് ശിവസേന നേതാവും എംപിയുമായ സന്‍ജയ് റൗവത് ആവശ്യപ്പെട്ടത്.


മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ രാഷ്ട്രപതിയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേരും ഇടയ്ക്ക് കേട്ടിരുന്നു.


ഇന്ത്യക്ക് ഒരു തീവ്ര ഹിന്ദു പ്രധാനമന്ത്രിയായി ഉണ്ട്. ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ അടുത്തിടെ തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിനെയും മുഖ്യമന്ത്രിയാക്കി. ഇനി വേണ്ടത് തീവ്ര ഹിന്ദുത്വ നിലാപാടുള്ള ഒരാളെ രാഷ്ട്രപതിയാക്കലാണ്. സന്‍ജയ് റൗവത് പറയുന്നു.


ഇക്കുറി രാഷ്ട്രപതി സ്ഥാനത്തേക്ക് ആരാകണമെന്ന ചര്‍ച്ചകള്‍ ആസാമില്‍ നടക്കുന്ന ബിജെപി ദേശീയ യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെയാണ് ശിവസേനയുടെ പ്രസ്താവന പുറത്തുവന്നത്.


ഇതിനു മുമ്പ് രണ്ട് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ശിവസേന പിന്തുണച്ചിട്ടുണ്ട്. 2007 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രതിഭാ പട്ടീലിനേയും , 2012 ല്‍ പ്രണബ് കുമാര്‍ മുഖര്‍ജിയേയും സേന പിന്തുണച്ചു, രണ്ട് സമയത്തും ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നി്ട്ടും ശിവസേന പിന്തുണ നല്‍കിയിരുന്നില്ല. 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ