General News

ഏപ്രില്‍ -ജനുവരിയില്‍ ഇറച്ചി കയറ്റുമതി 21,316 കോടി - കേന്ദ്രമന്ത്രി

Mon, Mar 27, 2017

Arabianewspaper 594
ഏപ്രില്‍ -ജനുവരിയില്‍ ഇറച്ചി കയറ്റുമതി 21,316 കോടി - കേന്ദ്രമന്ത്രി

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ -മുതല്‍ ജനവരി വരെയുള്ള പത്തു മാസത്തെ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള പോത്ത് ഇറച്ചി ഉള്‍പ്പെടെയുള്ള കയറ്റുമതി 21,316 കോടി രൂപയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു,


നിലവിലെ ഇറച്ചി കയറ്റുമതി നയത്തിന്റെ ഭാഗമായി പശു, കാള, കിടാവ് എന്നിവയുടെ ഇറച്ചി കയറ്റുമതി ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു,


മലേഷ്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവവ്ങളിലേക്കാണ് ഇന്ത്യയുടെ ഇറച്ചി കയറ്റു മതി ചെയ്യപ്പെടുന്നത്.


കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 26,684 കോടിയായിരുന്നു. സംസ്‌കരിച്ച ഇറച്ചി 2.82 കോടിമാത്രമാണ്. ഭൂരിഭാഗവും എല്ലു നീക്കം ചെയ്ത പോത്തിറച്ചിയാണ് കയറ്റുമതി ചെയ്യുന്നത്. ആട്, പക്ഷി ഇറച്ചി 727 കോടിയും പോത്ത് ഇറച്ചി 22,073.5 കോടിയുമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ