General News

ആംആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍

Mon, Mar 27, 2017

Arabianewspaper 813
ആംആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍

ഡെല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി എംഎല്‍എ വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ 2015 ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് വാാഗ്ദാനം ചെയ്തിരുന്നതൊന്നും പ്രാവര്‍ത്തികമാക്കില്ലെന്ന് ആരോപിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് വേദ് പ്രകാശ് പറഞ്ഞു.


ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വേദ് പ്രകാശ് പാര്‍ട്ടി വിട്ടത് സംസാര വിഷയമായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ കേജ് രിവാള്‍ ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും 35 എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണെന്നും വേദ് പ്രകാശ് പറയുന്നു.


തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമെന്ന ഭീതിയോടെയാണ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും. യുപിയില്‍ ബിജെപിക്ക് അനുകൂലമായി വീശിയ കാറ്റ് ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വീശുമെന്ന ആശങ്കയാണ് ആംആദ്മി പാര്‍ട്ടിക്കുള്ളതെന്നും വേദ് പ്രകാശ് പറഞ്ഞു.


മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വീട്ടുകരം ഇല്ലാതാക്കുമെന്ന അരവിന്ദ് കേജ് രിവാളിന്റെ പ്രഖ്യാപനം വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന കണക്കുകൂട്ടലിലാണ് ആപ്. എന്നാല്‍, ഡെല്‍ഹിയില്‍ താമസിക്കുന്നവരുടെ വീ്ട്ടുകരം വര്‍ദ്ധിപ്പിക്കാനോ കുറയ്ക്കാനോ ഉള്ള അവകാശം പാര്‍ലമെന്റിനാണെന്നാണ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി പറയുന്നത്.

Tags : BJP  AAP MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ