General News

ബിജെപിക്ക് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഭരണം നഷ്ടമായി

Mon, Mar 27, 2017

Arabianewspaper 671
ബിജെപിക്ക് വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഭരണം നഷ്ടമായി
തിരുവനന്തപുരം ജില്ലയിലെ മൂന്നു പഞ്ചായത്തുകള്‍ ഭരിക്കുന്ന ബിജെപിക്ക് ഒന്നു നഷ്ടമായി. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ നറുക്കെടുപ്പിലൂടെ ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് -ഇടതു മുന്നണി അംഗങ്ങള്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരികയായിരുന്നു.

വികസന മുരടിപ്പ് മൂലം പഞ്ചായത്ത് ഭരണം താറുമാറായെന്ന് ആരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നത്. കോണ്‍ഗ്രസിനാണ് ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം.

പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ആറിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ ബിജെപിയുടെ വി അനില്‍കുമാറിന് പ്രസിഡന്റ് പദവി നഷ്ടമായി..

ബിജെപിക്കും യുഡിഎഫിനും ആറും എല്‍ഡിഎഫിനു അഞ്ചും അംഗങ്ങള്‍ വീതമാണ് ഇവിടെ ഉള്ളത്. പഞ്ചാ.യത്ത് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ