General News

ഓസ്‌ട്രേലിയ 137 ന് പുറത്ത്. ഇന്ത്യക്ക് വിജയം 87 റണ്‍സ് അകലെ

Mon, Mar 27, 2017

Arabianewspaper 533
ഓസ്‌ട്രേലിയ 137 ന് പുറത്ത്. ഇന്ത്യക്ക് വിജയം 87 റണ്‍സ് അകലെ

ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ 137 ന് പുറത്ത്.


കളി തീരാന്‍ ഒരു ദിവസം കൂടി അവശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 87 റണ്‍സ് മാത്രം മതി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എടുത്തിട്ടുണ്ട്. ലോകേഷ് രാഹുല്‍ (13), മുരളി വിജയ് (6) എന്നിവരാണ് ക്രീസില്‍


 ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോറായ 332 ന് മറുപടിയായി ബാറ്റു വീശാന്‍ ഇറങ്ങിയ ഓസീസിന് അപ്രതീക്ഷതായാണ് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ തുടരെ നഷ്ടപ്പെട്ടത്.  53  ഓവറിനുള്ളില്‍ ഓസ്‌ട്രേലിയയുടെ 10 വിക്കറ്റുകള്‍  നഷ്ടപ്പെട്ടു


എപ്പോഴും തുണയായി വരാറുള്ള നായകന്‍ സ്റ്റീവ് സ്മിത്ത് (17) പുറത്തായതോടെ അവരുടെ ദിശ തെറ്റി.


മാറ്റ് റെന്‍ഷ (8), ഡോവിഡ് വാര്‍ണര്‍ (6), എന്നിവര്‍ സ്‌കോര്‍ മുപ്പതിലെത്തും മുമ്പ് പുറത്തായി. നായകന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ചേര്‍ന്ന ഹാന്‍സ്‌കോമ്പ് (17) പ്രതീക്ഷ നല്‍കിയെങ്കിലും തിരികെ മടങ്ങി.


ഗ്ലെന്‍ മാക്‌സ് വെല്‍ മധ്യ നിരയില്‍ വീണ്ടും പൊരുതി നിന്നു. എന്നാല്‍, അര്‍ദ്ധ സെഞ്ച്വുറിക്ക് അഞ്ചു റണ്‍ അകലെ വെച്ച് മാക്‌സ് വെലും മടങ്ങി. ഷോണ്‍ മാര്‍ഷും (1) പരാജയപ്പെട്ടതോടെ കേവലം എഴുപതു റണ്ണോളം ലീഡുള്ള ഓസ്‌ട്രേലിയ പരാജയഭീതിയിലായി. വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിലാണ് ഏക പ്രതീക്ഷ.


അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ ഇന്ത്യക്കു വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ് കുമാര്‍, രവീന്ദ്ര ജഡേജ, എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തിു.


 നേരത്തെ., ഇന്ത്യ 332 ന് പുറത്തായി.  രവീന്ദ്ര ജഡേജയും (63) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും (31) ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയുടെ സ്‌കോര്‍ ഭേദപ്പെട്ടനിലയില്‍ എത്തിച്ചത്.


നേരത്ത, അശ്വിനും ( 30) ബാറ്റിംഗ് മികവു കാട്ടി. ഭുവനേശര്‍ കുമാര്‍ (0). കുല്‍ദീപ് യാദവ് (7),. എന്നിവരും പുറത്തായതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.


95 പന്തില്‍ നിന്ന് നാസു ബൗണ്ടറിയും നാലു സിക്‌സറുകളും പറത്തിയാണ് ജഡേജ അര്‍ദ്ധ സെഞ്ചുറി കടന്നത്.


ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലിയൊണ്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.


Tags : Aus vs Ind 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ