General News

മൂന്നാര്‍ കയ്യേറ്റം വീണ്ടും ചൂടുപിടിക്കുന്നു

Mon, Mar 27, 2017

Arabianewspaper 549
മൂന്നാര്‍ കയ്യേറ്റം വീണ്ടും ചൂടുപിടിക്കുന്നു

മൂന്നാറില്‍ വ്യാപകമായ ഭൂമി കയ്യേറ്റം വീണ്ടും ചര്‍ച്ചയാകുന്നു. സിപിഎം എംഎല്‍എ എസ് രാജേന്ദ്രനെതിരെയും ഭുമി കയ്യേറ്റ ആരോപണം ഉണ്ട്.


ഏലമലക്കാടുകളില്‍ വ്യാപക കയ്യേറ്റമാണ് നടക്കുന്നതെന്നും ഇത് ഒഴിപ്പിക്കാന്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം തടസം നില്‍കുന്നതായും ആരോപണം ഉണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലാന്‍ഡ് റവന്യു കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് നിയമസഭാ പരിസ്ഥിതി കമ്മറ്റിക്ക് മുമ്പാകെ എത്തിയിട്ടുണ്ട്.


ദേവീകുളം ആര്‍ഡിഒയെ നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന നീക്കത്തിനെതിരെ സിപിഐ രംഗത്ത് എത്തിയത് സംഭവങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിട്ടുണ്ട്.


മുമ്പ് വിഎസ് സര്‍ക്കാരിന്റെ കാലത്ത് വ്യാപകമായി കയ്യേറ്റം ഒഴിപ്പിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഇത് ഇടയ്ക്ക് വെച്ച് നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു.


ദേവീകുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുന്‍ ദൗത്യ തലവന്‍ കെ സുരേഷ് കുമാര്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജേന്ദ്രനും സുരേഷ് കുമാറും ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ കൊമ്പു കോര്‍ത്തിരുന്നു. എംഎല്‍എ പോടോ വാടാ വിളികള്‍ വരെ നടത്തി.


മാധ്യമങ്ങളേയും എസ് രാജേന്ദ്രന്‍ വിമര്‍ശിച്ചു,. എംഎല്‍എ കയ്യേറി നിര്‍മിച്ച വീടും ചില മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍, ദേവികുളം സബ് കളക്ടര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറാണെന്നും മൂന്നാര്‍ വിഷയം വീണ്ടും ചൂടുപിടിപ്പിച്ച് മാധ്യമങ്ങളില്‍ എത്തിച്ചതും സുരേഷ് കുമാറാണെന്നും രാജേന്ദ്രന്‍ ആരോപിക്കുന്നു.


ഇതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മൂന്നാറിലെത്തി കയ്യേറ്റം നേരില്‍ കണ്ടു. ഇതോടെയാണ് മൂന്നാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നത തല യോഗം ഇന്ന് വിളിച്ചത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുടുക്കും.


മൂന്നാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. കയ്യേറ്റം സിബിഐ അന്വേഷിക്കണം. അറ്റോര്‍ണി ജനറല്‍ മൂന്നാറില്‍ ലാന്‍ഡ് ഓഡിറ്റിംഗ് നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സിപിഎം പാര്‍ട്ടി ഗ്രാമമാക്കി മാറ്റിയ സ്ഥലം തിരിച്ചു പിടിക്കാന്‍ റവന്യു മന്ത്രി തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.


മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം വെച്ചവരില്‍ സിപിഎം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുതിരപ്പുഴയാര്‍ കയ്യേറി കെട്ടിടം പണിതത്. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കാണ്. ബാങ്ക് കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ സബ് കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരം നടത്തുകയാണ്.


മൂന്നാര്‍ നഗരത്തിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭുമി കയ്യേറി പാര്‍്ട്ടി ഗ്രാമമാക്കി മാറ്റിയെന്നും ആരോപണം ഉണ്ട്. റോഡ്, കുടിവെള്ളം എന്നിവ ഉള്‍പ്പെടെ എംഎല്‍എ ഇടപെട്ട് ഇവിടെ എത്തിച്ചു,. ഇത് ചോദ്യം ചെയ്യാനെത്തിയ റവന്യു ഉദ്യോഗസ്ഥരേയും പോലീസിനേയും പാര്‍ട്ടി ഗുണ്ടകള്‍ നേരിട്ടുവെന്ന് ആരോപണം ഉണ്ട്.

Tags : Munnar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ