General News

യുഎസിലെ നിശാക്ലബില്‍ വെടിവെപ്പ്, ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്.

Sun, Mar 26, 2017

Arabianewspaper 384
യുഎസിലെ  നിശാക്ലബില്‍ വെടിവെപ്പ്, ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്.

യുഎസിലെ ഒഹിയോയിലെ സിന്‍സിനാറ്റി നിശാക്ലബില്‍ വെടിവെപ്പ്. അക്രമത്തില്‍ ഒരാള്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പോലീസ് രംഗത്ത് എത്തി. മറ്റുള്ളവരെ ഒഴിപ്പി്ച്ചു.


പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രികളിലേക്കു മാറ്റി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് വെടിവെപ്പ് ഉണ്ടായത്. അവധി ദിനം ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്നവര്‍ക്കു നേരേയാണ് വെടിവെപ്പ്.


അക്രമികള്‍ രണ്ടു പേരില്‍ കൂടുതല്‍ ഉണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍, വെടിവെപ്പു നടത്തിയവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. എന്താണ് വെടിവെപ്പിനു കാരണമെന്നും അറിവായിട്ടില്ല.


അക്രമണം നടക്കുമ്പോള്‍ നൂറിലധികം പേര്‍ നിശാക്ലബില്‍ ഉണ്ടായിരുന്നു. മുമ്പും നിശാക്ലബില്‍ ചില കശപിശകള്‍ ഉണ്ടായിട്ടുണ്ടെന്നും വെടിവെപ്പ് ഇതാദ്യമാണെന്നും പോലീസ് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ