Entertainment News

അറിഞ്ഞില്ല, ആരും പറഞ്ഞില്ല, ഉണ്ണി ഇത്ര നന്നായി പാടുമെന്ന്

Sun, Mar 26, 2017

Arabianewspaper 1700
അറിഞ്ഞില്ല, ആരും പറഞ്ഞില്ല, ഉണ്ണി ഇത്ര നന്നായി പാടുമെന്ന്

നടന്‍ ഉണ്ണി മുകുന്ദന്‍ പിന്നണി പാടുന്ന ചിത്രമാണ് അച്ചായന്‍സ്. ഉണ്ണിയുടെ ശബ്ദത്തില്‍ പുറത്തു വന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു. പാട്ട് മനോഹരമാണെന്ന് പറഞ്ഞത് സാധാരണക്കാര്‍ മാത്രമല്ല. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇവര്‍ക്കൊപ്പമുണ്ട്


പാട്ടു കേട്ട്, നന്നായിട്ടുണ്ട് ഉണ്ണീ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഗാനവും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.


ചിത്രത്തില്‍ ഈ രംഗത്തില്‍ അഭിനയിച്ച ഉണ്ണി ഗാനരചനയിലും കൈവെച്ചു,. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ഈ ഗാന രചനയില്‍ ഉണ്ണിക്കൊപ്പം ഉണ്ടായിരുന്നത്. ഈണവും രതീഷ് നല്‍കി..


ജയറാം, അമലാ പോള്‍, പ്രകാശ് രാജ്, ശിവദ എന്നിവരും ഉണ്ണിക്കൊപ്പം ചിത്രത്തിലുണ്ട്. അനു രാഗം പുതുമഴ പോലെ എന്ന ഗാനം യുട്യുബിലും ഹിറ്റാണ്. കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Related Videos


Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ