General News

ഗുജറാത്തില്‍ വര്‍ഗീയ കലാപം, രണ്ടു പേര്‍ കൊല്ലപ്പെട്ടു

Sun, Mar 26, 2017

Arabianewspaper 312
ഗുജറാത്തില്‍ വര്‍ഗീയ കലാപം, രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ തീവെച്ചു നശിപ്പിച്ചു. അഹമദ് ബാദിനടുത്ത് പത്താന്‍ ജില്ലയിലാണ് സംഭവം.


വടവാലി ഗ്രാമത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കശപിശയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.


അക്രമം മുതിര്‍ന്നവര്‍ ഏറ്റെടുത്തതോടെ വീടുകള്‍ കത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു,. പോലീസ് വെടിവെപ്പും, ലാത്തിചാര്‍ജും, കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ട്. കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.


മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തതായി പോലീസ് സുപ്രണ്ട് പറഞ്ഞു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഭയന്ന് മുസ്സീം കുടുംബഗങ്ങള്‍ ഗ്രാമം വിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ