General News

പൂജ് ര, ലോകേഷ് പുറത്ത്. ഇന്ത്യ പൊരുതുന്നു

Sun, Mar 26, 2017

Arabianewspaper 263
പൂജ് ര, ലോകേഷ് പുറത്ത്. ഇന്ത്യ പൊരുതുന്നു

ഓപ്പണര്‍ ലോകേഷ് രാഹുലിന്റേയും (60) ചേതേശ്വര്‍ പൂജ്‌റയുടെയും (57) അര്‍ദ്ധ സെഞ്ച്വുറി മികവില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി ആരംഭിച്ചപ്പോള്‍ മുരളി വിജയ് (11) പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പൂജ്‌റ രാഹുലിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. ഇരുവരും അര്‍ദ്ധ സെഞ്ച്വുറി നേടി.


കരുണ്‍ നായര്‍ (5) വീണ്ടും പരാജയപ്പെട്ടെങ്കിലും നായകന്‍ അജിങ്കെ രഹാനെ മികവോടെ ബാറ്റുവീശി. രവി ചന്ദര്‍ അശ്വിനാണ് കൂടെയുള്ളത്. നാലു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയുടെ സ്‌കോര്‍ 200 കടന്നിട്ടുണ്ട്.


നേരത്തെ, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 300 റണ്‍സിന് അവസാനിച്ചിരുന്നു. നാലു വിക്കറ്റ് എടുത്ത കുല്‍ദീവ് യാദവാണ് ഇന്ത്യയുടെ ബൗളിംഗ് നിരയ്ക്ക് കരുത്തു പകര്‍ന്നത്. ഉമേഷ് യാദവ്, രണ്ടും, ഭുവനേശ്വര്‍ കുമാര്‍, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും വീതം വീഴ്ത്തി.

Tags : Aus vs Ind 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ