General News

സ്ത്രീ വിഷയത്തില്‍ രാജിവെച്ചവരുടെ ഗണത്തിലേക്ക് ശശീന്ദ്രനും. ഒമ്പതു മാസത്തിനിടെ മന്ത്രിസ്ഥാനം രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രി

Sun, Mar 26, 2017

Arabianewspaper 313
ഒമ്പതു മാസത്തിനിടെ മന്ത്രിസ്ഥാനം രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രി

എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റ് ഒരു വര്‍ഷം തികയും മുമ്പ് രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് എന്‍സിപിയുടെ അംഗമായ എ കെ ശശീന്ദ്രന്‍. കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ നിന്നുള്ള എംഎല്‍എയാണ് ശശീന്ദ്രന്‍.


വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ആദ്യം രാജ്യം വെച്ച മന്ത്രി. ബന്ധു നിയമനത്തെ വിവാദത്തെ തുടര്‍ന്നാണ് രാജി.


കണ്ണൂര്‍ സ്വദേശികളാണ് ജയരാജനും ശശീന്ദ്രനും.. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ശശീന്ദ്രന്‍ കെപിസിസി പ്രസിഡന്‍ായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസില്‍ എത്തി. പിന്നീട് ശരദ് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് ശശീന്ദ്രന്‍., പെരിങ്ങളം, എടക്കാട്, ബാലുസേറി, എന്നിവടങ്ങളെ പ്രതിനീധികരിച്ചാണ് നിയമസഭയില്‍ എത്തിയത്. 


സ്ത്രീ വിഷയത്തില്‍ രാജി വെയ്‌ക്കേണ്ടി വന്ന മന്ത്രിമാരുടെ പട്ടികയില്‍ മുതിര്‍ന്ന നിയമസഭാംഗം കൂടിയായി ശശീന്ദ്രനും ഇതോടെ ഉള്‍പ്പെട്ടു. നേരത്തെ, നീല ലോഹിത ദാസന്‍ നാടാരും, മന്ത്രി പിജെ ജോസഫും, പികെ കുഞ്ഞാലിക്കുട്ടിയും, കെ ബി ഗണേഷ്‌കുമാറും രാജിവെച്ചിട്ടുണ്ട്.


ഇകെ നായനാരുടെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് അന്ന് ഗാതാഗത വകുപ്പ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയൊട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിട്ട് നീല ലോഹിത ദാസന്‍ നാടാര്‍ രാജിവെച്ചത്.


വിഎസ് അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പിജെ ജോസഫ് വിമാനയാത്രയ്ക്കിടെ തന്നെ അപമാനിച്ചുവെന്നോരോപിച്ച ലക്ഷ്മി ഗോപകുമാര്‍ എന്ന സ്ത്രീ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന സ്ത്രീപീഡന കുറ്റം ചുമത്തിയതോടെ ജോസഫ് രാജിവെച്ചു,


കേരള കോണ്‍ഗ്രസ് സ്ഥാ3പക നേതാവായ പിടി ചാക്കോയും സ്ത്രീ ആരോപണത്തില്‍ കുടുങ്ങിയാണ് രാജിവെച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ