General News

ശശീന്ദ്രന്‍ രാജിവെച്ചു, ആരോപണം നിഷേധിച്ചു

Sun, Mar 26, 2017

Arabianewspaper 258
ശശീന്ദ്രന്‍ രാജിവെച്ചു, ആരോപണം നിഷേധിച്ചു

ലൈംഗിക അപവാദ കേസില്‍ കുടുങ്ങിയ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചു,.സംഭാഷണത്തെ കുറിച്ച് തനിക്ക് ഇപ്പോള്‍ ഒന്നും പറായാനില്ലെന്നും. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ താന്‍ രാജിവെയ്ക്കുകയാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഓഡിയോ ക്ലിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ദേശീയ നേതൃത്വവുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. എല്‍ഡിഎഫിനും മന്ത്രിസഭയ്ക്കും പ്രതിച്ഛായ നഷ്ടപ്പെടരുതെന്ന് കരുതിയാണ് രാജിയെന്നും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ലെന്നും ഉചിതമായ തീരുമാനം ശശീന്ദ്രന്‍ എടുക്കുമല്ലോ എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും താന്‍ രാജി സന്നദ്ധത അങ്ങോട്ട് അറിയിക്കുകയായിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഏതു സ്ത്രീയുമായാണ് സംഭാഷണമെന്ന ആരു പറഞ്ഞിട്ടില്ലെന്നും, തനിക്കെതിരെ ഒരു സ്ത്രീയും ഇതുവരെ പരാതി ഉയര്‍ന്നിട്ടില്ല. ശശീന്ദ്രന്‍ പറഞ്ഞു,


സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മനപൂര്‍വം ഉണ്ടാക്കി കെട്ടിച്ചമച്ചതാണെയെന്നും ശബ്ദ സാംമ്പിളുകള്‍ എടുത്ത ശാസ്ത്രീയ അന്വേഷണം നടത്തുമെന്നും അതുവരെ മാറി നില്‍ക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു,. അന്വേഷണത്തിമനു ഉത്തരവിടുമ്പോള്‍ മന്ത്രിയായി തുടരുരെതെന്ന ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നും ശശീന്ദ്രന്‍ പറഞ്ഞു.


അതേസമയം, പകരം മന്ത്രി എന്‍സിപിയില്‍ നിന്നുണ്ടാകില്ലെന്നാണ് സൂചന. എന്‍സിപിയുടെ മറ്റൊരു എംഎല്‍എ തോമസ് ചാണ്ടിയാണ്.


തോമസ് ചാണ്ടിക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രി എന്‍സിപിയില്‍ നിന്നുണ്ടാകില്ലെന്ന് സൂചന. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോല്‍ എന്‍സിപിയില്‍ നിന്നുള്ള മന്ത്രിയാരെന്ന് ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. മുതിര്‍ന്ന എംഎല്‍എയായ ശശീന്ദ്രനെയാണ് പാര്‍ട്ടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.


രണ്ടര വര്‍ഷം ശശീന്ദ്രനും ബാക്കിയുള്ള രണ്ടര വര്‍ഷം തോമസ് ചാണ്ടിക്കുമെന്നാണ് അനൗദ്യോഗികമായി ഇരുപക്ഷവും ധാരണയില്‍ എത്തിയതെന്ന് സൂചനയുണ്ട്. അധികാര്തതിലേറി ഒമ്പതു മാസം തികയും മുമ്പ് മന്ത്രിയെ അപകീര്‍ത്തികരമായ സംഭവത്തില്‍ കുടുക്കിയതാണെന്ന ആരോപണമാണ് ഉയരുന്നത്.


മലപ്പുറം ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇത്തരത്തില്‍ ഒരു വിവാദം ഉയര്‍ന്നു വന്നത് ഇടതു പക്ഷത്തിന് ക്ഷീണമാകുമെന്നാണ് സൂചന.


അതേസമയം, മന്ത്രിയെ അടുത്തറിയാവുന്നവരാണ് ഓഡിയോ ക്ലിപിലുള്ളതെന്ന് സൂചനയുണ്ട്. തന്നെ ഈയ്യിടയായി വിളിക്കുന്നില്ലല്ലോ എന്ന പരിഭവവുമായിയാണ് സംഭാഷണം തുടങ്ങുന്നത്. മന്ത്രിയുടെ ഏകപക്ഷിയമായ സംഭാഷണങ്ങള്‍ മാത്രമാണ് ക്ലിപിലുള്ളത്. മറു തലയ്ക്കുള്ള സംഭാഷണങ്ങള്‍ ഇല്ല. രതി വൈകൃത സംഭാഷണത്തെ ഒരിക്കല്‍ പോലും എന്തുകൊണ്ട് മറു തലയ്ക്കലില്‍ നിന്നും ശബ്ദം ഇല്ലെന്നുള്ളതും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ചിലര്‍ പറയുന്നു.

Tags : sex scandal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ