General News

മന്ത്രി എ കെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം , മന്ത്രി രാജി സന്നദ്ധത അറിയിച്ചു

Sun, Mar 26, 2017

Arabianewspaper 299
മന്ത്രി എ കെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം

 മന്ത്രി എ കെ ശശീന്ദ്രനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മന്ത്രി രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. മംഗളം ചാനലാണ് മന്ത്രിയുടെ അശ്ലീല സംഭാഷണം പുറത്തു വിട്ടത്.


പരാതി പറയാനെത്തിയ വീട്ടമ്മയോട് ലൈംഗിക ചുവയോടെ അശ്ലീല സംഭാഷണം നടത്തിയെന്നാണ് ചാനല്‍പുറത്തുവിട്ട സംഭാഷണ ശകലത്തില്‍ ഉള്ളത്.


സംഭവത്തെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് മന്ത്രിയുടെ പ്രതികരണം.


മുഖ്യമന്ത്രി പിണറായി വിജയന്‍ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീ സുരക്ഷയെ കുറിച്ചും മറ്റും നിലവില്‍ ഉയരുന്ന വിവാദങ്ങളെ തുടര്‍ന്ന സര്‍ക്കാര്‍ പ്രതിരോധത്തിലായ വേളയിലാണ് ഇത്തരൊരു ആരോപണം മന്ത്രിക്കെതിരെ ഉയര്‍ന്നതെന്നത് സംഭവത്തിന്‍രെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.


ഇടതു മുന്നണിയിലെ ഘടക കക്ഷിയായ എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാളാണ് ഗതാഗത മന്ത്രിയായ ശശീന്ദ്രന്‍ . പരാതി പറയാനെത്തിയ സ്ത്രീയോട് ലൈംഗിക വൈകൃതത്തോടെ സംസാരിച്ചതായാണ് മംഗളം ചാനല്‍ പുറത്തു വിട്ട ഓഡിയോ ക്ലിപ്പിലുള്ളത്. തനിക്കു വഴങ്ങിയാല്‍ അധികാരത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്തു തരാമെന്ന് സംഭാഷണത്തിലുണ്ട്.


അറപ്പുളവാക്കുന്ന സംഭാഷണങ്ങള്‍ ചാനല്‍ പുറത്തു വിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇത് കേള്‍ക്കരുത് എന്ന മുന്നറിയപ്പോടെയാണ് ചാനല്‍ അവതാരക ഓഡിയോ ക്ലിപ് കേള്‍പ്പിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ