General News

മലനടയില്‍ മത്സരക്കമ്പം : നിരോധനം ലംഘിച്ചതിന് കേസ്

Sun, Mar 26, 2017

Arabianewspaper 436
മലനടയില്‍ മത്സരക്കമ്പം : നിരോധനം ലംഘിച്ചതിന് കേസ്

കൊല്ലം മലനട ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് മത്സരക്കമ്പം നടത്തിയതിന് 11 പേര്‍ക്കെതിരെ കേസ്. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം മത്സരക്കമ്പം നടത്തിയതിനെ തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നാണ് മത്സരക്കമ്പത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.


പോലീസ് സാന്നിദ്ധ്യത്തിലാണ് വെടിക്കെട്ട് അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലനടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വെടിക്കെടിനിടെ വന്‍ ദുരന്തം ഉണ്ടായ അനുഭവവുണ്ട്. വെടിക്കെട്ടിന് നിരോധനം ഉണ്ടായിട്ടും ഇത് മറികടന്ന് മത്സരക്കമ്പം നടത്തിയത് സര്‍ക്കാരിന്റേയും ജില്ലയിലെ കളക്ടര്‍, പോലീസ് എന്നിവരുടേയും വലിയ വീഴ്ചയായാണ് കണക്കാക്കുന്നത്.


രാജ്യത്തെ ഏക ദുര്യോധന ക്ഷേത്രമാണ് മലനട. ഇവിടെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വെടിക്കെട്ട് അപകടത്തില്‍ 26 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തിന് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ 111 പേര്‍ മരിച്ചിരുന്നു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് എത്തി സംഭവ സ്ഥലം സന്ദര്‍ശിക്കുകയും രക്ഷാ പ്രവര്‍ത്തനത്തിന് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.


പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് കാരണം കണ്ടെത്താന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് ഓഫീസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിരുന്നതിനെ തുടര്‍്ന്ന് ജസ്റ്റീസ് എന്‍ കൃഷ്ണന്‍ നായര്‍ വിരമിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി എട്ടിന് സര്‍ക്കാര്‍ ജസ്റ്റീസ് എസ് ഗോപിനാഥിനെ പുതിയ കമ്മീഷന്‍ അദ്ധ്യക്ഷനായി നിയോഗിച്ചു.

Tags : firework 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ