General News

ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കും, യുഡിഎഫ് ശക്തിപ്പെടുത്തും -ഹസന്‍

Sun, Mar 26, 2017

Arabianewspaper 255
ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കും, യുഡിഎഫ് ശക്തിപ്പെടുത്തും -ഹസന്‍

കെപിസിസിയുടെ താല്‍ക്കാലിക അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിതനായ എംഎം ഹസന്‍ രാജിവെച്ച് ഒഴിയുന്ന വി എം സുധീരനില്‍ നിന്നും ചുമതല ഏറ്റെടുത്തു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് അധികാര കൈമാറ്റം നടന്നത്.


തന്നെ, ഈ സ്ഥാനം ഏല്‍പ്പിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഐഐസിസി നേതാക്കള്‍ക്കും ഹസന്‍ നന്ദി പറഞ്ഞു.


കോണ്ഗ്രസിലെ ഗ്രൂപ്പു വഴക്കുകള്‍ പരിഹരിക്കുമെന്നും പിണങ്ങി നില്‍ക്കുന്ന കെ എം മാണിയെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരുമെന്നും ഹസന്‍ പറഞ്ഞു.


പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടു പോകും യുഡിഎഫ് ശക്തിപ്പെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ സമര പരിപാടികളുമായി മുന്നോട്ടു പോകും,. മലപ്പുറം തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ അജണ്ട. യുഡിഎഫിന്റെ വിജയം വന്‍ മാര്‍ജിനാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ