General News

മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ നടപടിയെന്ന പ്രചാരണം അടിസ്ഥാന രഹിതം -പോലീസ്

Sun, Mar 26, 2017

Arabianewspaper 159
മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ നടപടിയെന്ന പ്രചാരണം അടിസ്ഥാന രഹിതം -പോലീസ്

സോഷ്യല്‍ മീഡിയയിലുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ സൈബര്‍ നിയമ പ്രകാരം നേരിടുമെന്ന പോലീസ് ഭാഷ്യത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ.


ഹൈ ടെക് എന്‍ക്വയറി സെല്ലില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി വരുമെന്നാണ് പ്രചാരണം. മുഖ്യമന്ത്രിയെ വിമര്‍ശിച്ചും, പരിഹസിച്ചും സോഷ്യല്‍ മീഡിയില്‍ ട്രോള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നും എന്നാല്‍, വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചും മറ്റും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി ഉണ്ടാകും.


പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെയും ഇതിനു മുമ്പ് നടപടി എടുത്തിട്ടുണ്ട്. മോഡിക്കെതിരെയുള്ള പോസ്റ്റുകള്‍ക്കെതിരേയും ഉമ്മന്‍ ചാണ്ടിക്കെതിരായ പോസ്റ്റുകള്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.


അടുത്തിടെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരായ ചില അപകീര്‍ത്തികരമായ പോസ്റ്റിനെതിരെയും നടപടി ഉണ്ടായിട്ടുണ്ട്. അതേസമയം, നിര്‍ദ്ദേഷമായ ഫലിതങ്ങളും വിമര്‍ശനങ്ങറളും ഉള്ള ട്രോളുകള്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഹൈ ടെക് സെല്‍ ചൂണ്ടിക്കാട്ടി.


അടുത്തിടെ,. ഒരു വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയേയും മറ്റും അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഉപയോഗിച്ച് അപമാനിച്ച സംഭവത്തില്‍ കേസ് എടുത്തിരുന്നു. ഈ സംഭവത്തെ പര്‍വതീകരിച്ച് കാണിച്ച് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചാരണം നടത്തുകയായിരുന്നു.

Tags : CM  troll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ