General News

മാനസരോവര്‍ യാത്രയ്ക്ക് ഒരു ലക്ഷം രുപ സബ്‌സിഡി -യോഗി ആദിത്യ നാഥ്

Sat, Mar 25, 2017

Arabianewspaper 202
മാനസരോവര്‍ യാത്രയ്ക്ക് ഒരു ലക്ഷം രുപ സബ്‌സിഡി -യോഗി ആദിത്യ നാഥ്

കെലാസ്-മാനസരോവര്‍ യാത്രയ്ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം രൂപ സബ്‌സിഡിയായി നല്‍കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മുഖ്യമന്ത്രിയായ ശേഷം സ്വന്തം മണ്ഡലമായ ഖൊരഖ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


നിലവിലെ 50,000 രൂപ സബ്‌സിഡി എന്നതാ്ണ് ഇരട്ടിയാക്കിയത്. നേരത്തെ, 25,000 രൂപ സബ്‌സിഡി നല്‍കിയിരുന്നത് അഖിലേഷ് യാദവ് സര്ക്കാര്‍ 2015 ല്‍ 50,000 ആയി വര്‍ദ്ധിപ്പിക്കുകയായിരുന്നു.


മാനസരോവര്‍ ഭവന്‍ ഘാസിയബാദില്‍ തുടങ്ങുമെന്നും യോഗി പ്രഖ്യാപിച്ചിട്ടുണ്ട്.മാനസരോവര്‍ യാത്രയ്ക്ക് ഏകദേശം 2.5 ലക്ഷം രൂപയാണ് ചെലവ് വരുക. ഡെല്‍ഹി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ ഏതാനും സംസ്ഥാനങ്ങള്‍ കൈലാസ് യാത്രയ്ക്ക് സബ്‌സിഡി നല്‍കുന്നുണ്ട്.


ഖൊരക് പൂരിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോഡിയേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായേയും പ്രശംസിച്ച യോഗി, യുപിയില്‍ മോഡിയുടെ മുദ്രാവാക്യമായ സബ് കാ സാഥ് സബ് കാ വികാസില്‍ അടിയുറച്ചു നിന്നാകും ഭരിക്കുക എന്നും പറഞ്ഞു. പൂവാല ശല്യത്തിനെതിരെ രൂപീകരിച്ച ആന്റ് റോമിയോ സ്‌ക്വാഡിനെയും അദ്ദേഹം ന്യായികരിച്ചു,


ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവ് അനുസരിച്ചാണ് സംസ്ഥാനത്ത് അനധികൃത അറവു ശാലകള്‍ അടച്ചു പൂട്ടിയതെന്നും നിയമം കൈയിലെടുക്കുന്നവരെ അതി ശക്തമായി നേരിടുമെന്നും സംസ്ഥാനത്ത് ഗുണ്ടകളെ ഒതുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,


 

Tags : CM Yogi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ