General News

കനത്ത മഴയും കാറ്റും; യുഎഇയില്‍ വിമാനയാത്രയെ ബാധിച്ചു

Sat, Mar 25, 2017

Arabianewspaper 437
കനത്ത മഴയും കാറ്റും;  യുഎഇയില്‍ വിമാനയാത്രയെ ബാധിച്ചു

വ്യാഴാഴ്ച ആരംഭിച്ച മഴമൂലം യുഎഇയില്‍ വിമാനയാത്ര തടസപ്പെട്ടു.  വാരാന്ത്യത്തില്‍ യാത്രയ്‌ക്കൊരുങ്ങിയവരെ കനത്ത മഴ  പ്രതികൂലമായി ബാധിച്ചു. സ്പ്രിംഗ് വെക്കേഷന് സ്‌കൂളുകള്‍ അടച്ചതിനാല്‍ വിമാനത്താവളങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


ശനിയാഴ്ച നിരവധി വിമാനങ്ങളാണ്  വൈകിയതെന്ന് എമിറേറ്റ്‌സ് അറിയിച്ചു, കനത്ത മഴയും കാറ്റുമാണ് പല വിമാനങ്ങളുടേയും യാത്ര മുടക്കിയത്.


അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് വിമാനവും ഷെഡ്യുളില്‍ മാറ്റം വരുത്തിയിട്ടുണ്ട്,. വെള്ളിയാഴ്ച വൈകുന്നേരം മഴയ്‌ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഉണ്ടായി.


യുഎഇയിലെ എല്ലാ എമിറേറ്റ്‌സ്‌കളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്. ദൂരക്കാഴ്ച ഒരു കിലോമീറ്ററിലും താഴെയായിരിക്കുമെന്നും അറിയിപ്പുണ്ട. വാടികള്‍ എന്നറിയപ്പെടുന്ന വെള്ളച്ചാട്ട പ്രദേശങ്ങളില്‍ പോകരുതെന്നും പൊടുന്നനെയുണ്ടാകുന്ന കുത്തൊഴുക്ക് അപകടകാരിയാണെന്നും മുന്നറിയിപ്പുണ്ട്.




Tags : UAE  Rain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ