General News

വിനയന് അമ്മയും ഫെഫ്കയും എട്ടു ലക്ഷം നഷ്ടപരിഹാരം നല്‍കണം - നഷ്ടപ്പെട്ട എട്ടു വര്‍ഷം തിരിച്ചു കിട്ടുമോ എന്ന് വിനയന്‍

Sat, Mar 25, 2017

Arabianewspaper 589
നഷ്ടപ്പെട്ട എട്ടു വര്‍ഷം തിരിച്ചു കിട്ടുമോ - വിനയന്‍

സിനിമ സംഘടനകള്‍ വിലക്കിയതിനെതിരെ നിയമയുദ്ധം നടത്തി ഏഴു ലക്ഷത്തോളം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത ലഭിച്ച സംവിധായകന്‍ വിനയന്‍ കേസ് ജയിച്ചെങ്കിലും തൃപ്തനല്ല,


തന്റെ സംവിധാന ജീവിതത്തിലെ എട്ടു വര്‍ഷം നഷ്ടപ്പെട്ടു. ഇനി അത് തിരിച്ചു കിട്ടുമൊ. ഇതിന് ഉത്തരവാദി ആരാണ്. വിനയന്‍ ചോദിക്കുന്നു. താര സംഘടനയായ അമ്മയും, സംവിധായകരുടെ സംഘടനയായ ഫെഫ്കയും വിനയനെ വിലക്കിയതോടെ സംവിധാനം ചെയ്യാനും പ്രഫഷണലെന്ന രീതിയില്‍ കരിയര്‍ പടുത്തുയര്‍ത്താനും കഴിയുന്നില്ലെന്ന് കാണിച്ചാണ് കോംപെന്റീഷന്‍ കമ്മീഷന് മുന്നില്‍ വിനയന്‍ പരാതിയുമായി എത്തിയത്.


വിലക്കു ഏര്‍പ്പെടുത്തിയ താര സംഘടന അമ്മ നാല് ലക്ഷവും സംവിധായകരുടെ സംഘടന ഫെഫ്ക 81000 രൂപയും നല്‍കണം. സംഘടനയുടെ ഭാരവാഹികളായ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ എന്നിവരും അര ലക്ഷത്തിനു മേലെ തുക വിനയനു നല്‍കണമെന്നാണ് വിധി.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ