Troll Today News

ഭീകരാക്രമണം നേരില്‍ കണ്ട ഭീതിയില്‍ നടന്നകന്ന പെണ്‍കുട്ടിക്ക് പറയാനുള്ളത്

Sat, Mar 25, 2017

Arabianewspaper 1029
ഭീകരാക്രമണം നേരില്‍ കണ്ട ഭീതിയില്‍ നടന്നകന്ന പെണ്‍കുട്ടിക്ക് പറയാനുള്ളത്

ലണ്ടനിലെ ഭീകരാക്രമണ സമയത്ത് പരിക്കുപറ്റിയവരുടെ മുന്നിലൂടെ ഭയന്ന മുഖത്തോടെ നടന്നകന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ വളഞ്ഞിട്ട് ആക്രമിച്ചു. മറ്റുള്ളവര്‍ പരിക്കുപറ്റിയവരെ സഹായിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ നോക്കി നടന്നകലുന്ന ഈ പെണ്‍കുട്ടിയുടെ ചിത്രം വ്യാപകമായി ശാപവാക്കുകളോടെ പലരും ഷെയര്‍ ചെയ്തിരുന്നു.


ഹിജബ് ധരിച്ച പെണ്‍കുട്ടി എന്ന രീതിയിലായിരുന്നു ചിത്രങ്ങളുടെ കമന്റ്, ഭീകരാക്രമണം നടന്നിട്ടും പരിക്കേറ്റവരെ സഹായിക്കുന്നതിനോ അവരോട് സഹതാപം കാണിക്കുന്നതിനോ ഇവര്‍ തയ്യാറായില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചത്.


ഇത്തരം വൈറല്‍ പോസ്റ്റുകള്‍ കണ്ട പെണ്‍കുട്ടി ഇതെല്ലാം കണ്ട് ഞെട്ടി. തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതും തെറ്റായ കാരണങ്ങളിലുമാണെന്നത് തന്നെ വളരെ വേദനിപ്പിച്ചെന്നും ഇവര്‍ പറയുന്നു.


ഇത്രയും ഭീതിതദമായ ആക്രമണം കണ്ടതിന്റെ ഞെട്ടലിലായിരുന്നു താന്‍ എന്താണ് സംഭവിച്ചതെന്നു പോലും തനിക്ക് മനസിലായില്ല. ടെലിവിഷന്‍ ചാനലുകളില്‍ ആക്രമണം കണ്ട് വീട്ടുകാര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ അവരോട് താന്‍ സുരക്ഷിതായാണെന്ന് പറയുകയാണ് ചെയ്തത്.


ആക്രമണം ഉണ്ടായപ്പോള്‍ താന്‍ ഭയന്നു പോയി,. ചോരയില്‍ കുളിച്ചു കിടക്കുന്നവരെ കണ്ട് തന്റെ ഹുദയം തകര്‍ന്നതായും പരിക്കേറ്റവരെ പോലീസ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ഭയന്ന താന്‍ ഇവിടെ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. ഇതിനു മുമ്പ് പരിക്കേറ്റ ചിലര്‍ക്ക് താന്‍ വെള്ളം നല്‍കിയതായും പേരു വെളിപ്പെടുത്താത്ത പെണ്‍കുട്ടി പറഞ്ഞു,




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ