General News

മോഡിയേയും ആദിത്യ നാഥിനെയും വിമര്‍ശിച്ച ന്യുയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിനെതിരെ വിദേശ കാര്യമന്ത്രാലയം

Sat, Mar 25, 2017

Arabianewspaper 279
യുപിയില്‍ യോഗി, മോഡിയുടെ നടപടിയെ വിമര്‍ശിച്ച് ന്യുയോര്‍ക് ടൈംസ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ഹിന്ദു തീവ്രവാദി എന്നു വിശേഷിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിന്ദു ഭൂരിപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയുമാണെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ന്യുയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുഖ പ്രസംഗത്തിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു.


' മോഡിയുടെ ഹിന്ദു തീവ്രവാദികളെ ദുരന്താലിംഗനം ചെയ്യല്‍ ' എന്ന പേരിലാണ് മുഖ പ്രസംഗം പ്രത്യക്ഷപ്പെട്ടത്.


ന്യുനപക്ഷങ്ങളായ മുസ്ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അംഗീകരിക്കുന്ന നിലപാടാണ് മോഡിയുടേതെന്നും യുപിയില്‍ അധികാരം നേടിയ ബിജെപി മുഖ്യമന്ത്രിയായി അവരോധിച്ചത് തീവ്രഹിന്ദുത്വ നിലപാടുകള്‍ ഉള്ള യോഗി ആദിത്വ്യ നാഥ് എന്ന പുരോഹിതനെയാണെന്നും. മോഡിയുടെ കരങ്ങളാണ് ഇതിനു പിന്നിലെന്നും ന്യൂയോര്‍ക് ടൈംസ് പറയുന്നു.


യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കിയ വാര്‍ത്ത ന്യുനപക്ഷങ്ങളായ മുസ്ലീംങ്ങള്‍ ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വര്‍ഗീയ ധ്രൂവികരണ അജണ്ടയാണ് ഇതിനു പിന്നിലെന്നും ന്യുയോര്‍ക് ടൈംസ് പറയുന്നു.


മതതേതര രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ഇതിനു പിന്നിലുള്ളത്.


അതേസമയം, യോഗി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും തന്റെ സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ഉത്തര്‍ പ്രദേശിനെ ഉത്തമ പ്രദേശാക്കി മാറ്റുമെന്നുമുള്ള പ്രസ്താവനകള്‍ സ്വീകാര്യമാണെന്നും ന്യൂയോര്‍ക് ടൈംസ് പറയുന്നു.


മോഡിയുടെ ഭരണം സാമ്പത്തിക പുരോഗതി രാജ്യത്തിന് നല്‍കിയിട്ടുണ്ടെങ്കിലും തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. മാരകമായ വിദ്വേഷം പ്രോത്സാഹിപ്പിച്ച് ഭരണത്തില്‍ തുടരാനാണ് മോഡി ശ്രമിക്കുന്നതെന്നും ന്യൂയോര്‍ക് ടൈംസ് പറയുന്നു.


എന്നാല്‍, ന്യുയോര്‍ക് ടൈംസിന്റെ ഈ അഭിപ്രായ പ്രകടനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു, എല്ലാ മുഖപ്രസംഗങ്ങളും അഭിുപ്രായ പ്രകടനങ്ങളോ വിഷാത്മകമോ ആയിരിക്കും. ഈ മുഖപ്രസംഗവും ഇങ്ങിനെ തന്നെയാണ്. എന്നാല്‍, ജനാധിപത്യ രീതിയില്‍ വ്യവസ്ഥാപിതമായ നടപടിക്രമങ്ങളോടെ നടന്ന കാര്യങ്ങളില്‍ വിധി കല്‍പിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതിനു പിന്നിലുള്ള ധിഷണയേയും -വിദേശ കാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗലേ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ