General News

സെഞ്ച്വുറി നേടി സ്മിത്തിന്റെ ചെറുത്തു നില്‍പ്, ഓസീസിന് ബാറ്റിംഗ് തകര്‍ച്ച

Sat, Mar 25, 2017

Arabianewspaper 234
സെഞ്ച്വുറി നേടി സ്മിത്തിന്റെ ചെറുത്തു നില്‍പ്, ഓസീസിന് ബാറ്റിംഗ് തകര്‍ച്ച

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മാസ്മരിക പ്രകടനത്തിനിടയിലും ഓസ്‌ട്രേലിയയ്ക്ക് സന്തോഷിക്കാന്‍ വകയില്ല. സ്‌കോര്‍ 250 എത്തും മുമ്പ് വിലപ്പെട്ട ഏഴു വിക്കറ്റുകളാണ് ഓസീസിന് നഷ്ടപ്പെട്ടത്.


നാലാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആദ്യ ദിവസം ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 56 റണ്‍സ് നേടിയ ഡെവിഡ് വാര്‍ണറും നായകന്‍ സ്റ്റീവ് സ്മിത്തും (111) നടത്തിയ പോരാട്ടം മാത്രമാണ് ആശ്വാസ മേകിയത്.


ഷോണ്‍ മാര്‍ഷ് (4), പീറ്റര്‍ ഹാന്‍സ്‌കോമ്പ് (8), ഗ്ലെന്‍ മാക്‌സല്‍ (8), എന്നിവര്‍ തുടരെ പുറത്തായതോടെ ഓസ്‌ട്രേലിയയുടെ നട്ടെല്ലിളകി.


തുടര്‍ന്ന, മാത്യ വെയ്ഡും പാറ്റ് കമിന്‍സും(21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇഷാന്ത് ശര്‍മയ്ക്ക് പകരക്കാരാനയി എത്തിയ കുല്‍ദീപ് യാദവിന് നാലു വിക്കറ്റ് ലഭിച്ചു.


പരമ്പര വിജയത്തിന് നിര്‍ണായകമായ മത്സരത്തില്‍ നായകന്‍ വിരാട് കോഹ് ലി ഇല്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കിറങ്ങിയത്. , പരിക്കിന്റെ പിടിയിയിലുള്ള കോഹ് ലിക്ക് ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമമാണ് നല്‍കിയിരിക്കുന്നത്. കോഹ് ലിക്ക് പകരം ഇന്ത്യയെ നയിക്കുന്നത് അജിങ്കെ രഹാനെയാണ്. ഹിമാചലിലെ ധര്‍മശാലയിലെ പിച്ച് സ്പിന്‍ ബൗളിംഗിനെ തുണയ്ക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ .


കോഹ് ലിക്കും ഇഷാന്ത് ശര്‍മയ്ക്കും പകരം ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് സിംഗും ഇന്ത്യക്ക് വേണ്ടി കളിക്കിറങ്ങി, കരുണ്‍ നായരും ടീമിലുണ്ട്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ തുടക്കത്തിലെ മാറ്റ് റെന്‍ഷയെ ഓസീസിന് നഷ്ടപ്പെട്ടെങ്കിലും നായകന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഓസീസിനെ കരകയറ്റി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ